
മുളന്തുരുത്തി: ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പാടശേഖരത്തിന് നടുവില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ അനുമതി ഇല്ലാതെ സ്ഥാപിക്കാന്‍ ശ്രമിച്ച കൂറ്റന്‍ ഹോര്‍ഡിങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ കെ പി മധുസൂദനന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ എത്തി നിര്‍ത്തിവെപ്പിച്ചു.
മതിയായ രേഖകള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ച് അനുമതി തേടിയ ശേഷം മാത്രം നിര്‍മ്മാണം നടത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. കൃഷി ചെയ്യുന്ന ചെങ്ങോല പാടം പാടശേഖരത്തിന് നടുവില്‍ ഒരു അനുമതിയും കൂടാതെയാണ് ഇത്തരം കൂറ്റന്‍ ഹോര്‍ഡിങ് നിര്‍മ്മിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ ശ്രമിച്ചത്.പഞ്ചായത്തിന്റെ എന്‍ഒസി , പരസ്യനികുതി തുടങ്ങിയവ ഇതിന് ആവശ്യമാണ് എന്നും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നവരെ അറിയിച്ചിട്ടുണ്ട്.




