
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒമ്പതാമത്തെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയും വിജയകരമായി പൂര്‍ത്തിയാക്കി. ചൊവ്വാഴ്‌ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാധുനിക സജീകരണങ്ങളോട് കൂടിയുള്ള രണ്ടു തീയേറ്ററുകളിലായി നടന്ന രണ്ടു ശാസ്‌ത്രക്രിയകളിലൂടെയാണ് 34 വയസുകാരന് സ്വന്തം മാതാവ് വൃക്ക ദാനം ചെയ്‌തത്.
യൂറോളജിസ്‌റ്റായ ഡോ.അനൂപ് കൃഷ്‌ണനും നെഫ്രോളജിസറ്റായ ഡോ.സന്ദീപ് ഷേണായിയും അനസ്‌തെറ്റിസ്‌റ്റുമാരായ ഡോ.ഉഷ, ഡോ.അഞ്ചു എന്നിവരടങ്ങുന്ന ടീം ആണ് ഒന്‍പതാം വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയത്. 2023ല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച അവയവ മാറ്റല്‍ ശസ്‌ത്രക്രിയ, 2026 ലും വിജയകരമായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു എന്നത് അഭിമാനകരമായ നേട്ടമാണെന്നു ആശുപത്രി സൂപ്രണ്ട് ഡോ.സതീഷ് അഭിപ്രായപ്പെട്ടു. ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്‌മെന്റിന് കീഴില്‍ രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ നടത്തിയതും എറണാകുളം ജനറല്‍ ആശുപത്രിയിലാണ്.




