ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Ernakulam
Loading...

മേയര്‍ വി.കെ. മിനിമോളെ പ്രതിരോധത്തിലാക്കി രേഖകള്‍ പുറത്ത്‌ മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ്‌ പരാതി ഉയര്‍ന്നപ്പോള്‍ തുക തിരികെ നല്‍കിയെന്ന വാദം നിലനില്‍ക്കില്ലെന്നും വിജിലന്‍സ്‌ കോടതി വ്യക്‌തമാക്കിയിരുന്നു.

Authored by Web Desk | Last updated: 11 Apr 2026, 5:47 AM | 1 min read

Print
കൊച്ചി: റോഡ്‌ നന്നാക്കാമെന്ന്‌ വാഗ്‌ദാനം നല്‍കി മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ കൊച്ചി മേയര്‍ വി.കെ മിനിമോളെ പ്രതിരോധത്തിലാക്കി രേഖകള്‍ പുറത്ത്‌. 2019 ഫെബ്രുവരി 13ന്‌ റോഡ്‌ പ്രവൃത്തിക്കായുള്ള തുക കൈമാറണം എന്നാവശ്യപ്പെട്ട്‌ ഫ്‌ലാറ്റ്‌ നിര്‍മ്മാണ കമ്പനിക്ക്‌ മിനിമോള്‍ നല്‍കിയ കത്ത്‌ പുറത്തുവന്നു.

ഇതുപ്രകാരം മൂന്നു ലക്ഷം രൂപയുടെ ചെക്ക്‌ കൈമാറിയെന്ന്‌ വ്യക്‌തമാക്കുന്ന കമ്പനിയുടെ രേഖയും പുറത്തുവന്നു. മിനിമോള്‍ സ്വന്തം അക്കൗണ്ടിലേക്ക്‌ പണം വാങ്ങിയതായും പിന്നീട്‌ പിടിവീഴുമെന്ന്‌ ഉറപ്പായപ്പോള്‍ തുക മടക്കി നല്‍കിയെന്നും വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുമുണ്ട്‌.

വി.കെ മിനിമോള്‍ പാലാരിവട്ടം ഡിവിഷന്‍ കൗണ്‍സിലറായിരിക്കെ 2018- 2019 കാലയളവിലായിരുന്നു കേസിനാസ്‌പദമായ സംഭവം. ഇവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഇതിനായി അഴിമതി നിരോധന നിയമം വകുപ്പ്‌ 19 പ്രകാരം സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി തേടാനും മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. മിനിമോള്‍ പണം വാങ്ങിയതിന്‌ തെളിവുകളുണ്ടെന്നും ഔദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്നും ഉത്തരവിലുണ്ടായിരുന്നു. പിരിച്ചെടുത്ത പണം നിര്‍മ്മാണത്തിന്‌ ചെലവഴിച്ചിട്ടില്ലെന്നും പരാതി ഉയര്‍ന്നപ്പോള്‍ തുക തിരികെ നല്‍കിയെന്ന വാദം നിലനില്‍ക്കില്ലെന്നും വിജിലന്‍സ്‌ കോടതി വ്യക്‌തമാക്കിയിരുന്നു.

പാലാരിവട്ടം പെരിങ്ങാട്ട്‌ റസിഡന്റ്‌സ് പ്രദേശത്ത്‌ ഫ്‌ളാറ്റ്‌ നിര്‍മാണത്തിന്‌ കളവത്ത്‌ ക്രോസ്‌ റോഡിലൂടെ നിര്‍മ്മാണസാമഗ്രികള്‍ കൊണ്ടുപോകുമ്പോള്‍ റോഡ്‌ നശിക്കുമെന്ന്‌ ആശങ്ക ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന്‌ റോഡ്‌ തകര്‍ന്നാല്‍ നന്നാക്കാന്‍ അഞ്ചുലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നിര്‍മ്മാണ കമ്പനി നല്‍കി. റോഡിന്‌ കേടുപാടുണ്ടായപ്പോള്‍ മിനിമോളുടെ നിര്‍ദേശപ്രകാരം റസിഡന്റ്‌സ് അസോസിയേഷന്‍ യോഗം ചേര്‍ന്നു.

റോഡ്‌ പുനര്‍നിര്‍മ്മിക്കാമെന്നും ജോലികള്‍ കോര്‍പറേഷന്‍ കരാറുകാര്‍വഴി നടത്താമെന്നും മിനിമോള്‍ ഉറപ്പുനല്‍കി. നിര്‍മ്മാണകമ്പനി നല്‍കിയ തുക കൈമാറാനും ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ മൂന്നു ലക്ഷം രൂപ അസോസിയേഷന്‍ മിനിമോള്‍ക്ക്‌ കൈമാറുകയായിരുന്നു. കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തി. എന്നാല്‍, മുഴുവന്‍ ചെലവും കോര്‍പറേഷനാണ്‌ വഹിച്ചതെന്നും മിനിമോള്‍ പണം വിനിയോഗിച്ചിട്ടില്ലെന്നും വ്യക്‌തമായതോടെ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കോടതിയെ സമീപിക്കുകയായിരുന്നു.



About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇനി നീണ്ട കാവലില്‍...

ഇനി നീണ്ട കാവലില്‍...

വോട്ടര്‍മാരെ കാണാന്‍ മണ്ഡലത്തിലെത്തി മുഹമ്മദ്‌ ഷിയാസ്‌

വോട്ടര്‍മാരെ കാണാന്‍ മണ്ഡലത്തിലെത്തി മുഹമ്മദ്‌ ഷിയാസ്‌

ജനറല്‍ ആശുപത്രിയിലെ ഒമ്പതാമത്തെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയും വിജയകരം

ജനറല്‍ ആശുപത്രിയിലെ ഒമ്പതാമത്തെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയും വിജയകരം

No Image

മൂവാറ്റുപുഴയില്‍ പോളിങ്‌ ശതമാനം കുറഞ്ഞു; വോട്ട്‌ ചെയ്‌തവരുടെ എണ്ണം കൂടി

No Image

തെരഞ്ഞെടുപ്പ്‌ ചൂടാറി; വിശ്രമമില്ലാതെ സ്‌ഥാനാര്‍ഥികള്‍

പോലീസ്‌ എല്‍.ഡി.എഫിന്‌ ഒത്താശ 
ചെയ്യുന്നു: യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍

പോലീസ്‌ എല്‍.ഡി.എഫിന്‌ ഒത്താശ ചെയ്യുന്നു: യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍