
തൃപ്പൂണിത്തുറ: കൊട്ടിക്കലാശം പകര്‍ന്ന വര്‍ധിത വീര്യത്തിന്റെ ഊര്ജാവേശത്തില് നിശബ്ദ പ്രചാരണ നാളില്‍ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി കെ.എന്‍ ഉണ്ണിക്കൃഷ്ണന്. രാവിലെ ചമ്പക്കര മാര്‍ക്കറ്റിലെത്തിയ കെ എന്‍ ഉണ്ണിക്കൃഷ്ണന് തൊഴിലാളികളുമായും കച്ചവടക്കാരുമായും സംവദിച്ചു.പിന്നെ, പള്ളുരുത്തി നമ്പ്യാപുരത്തേക്ക്.
ഓരു വെള്ളത്തിന്റെയും വേലിയേറ്റത്തിന്റെയും പ്രശ്നം നേരിടുന്ന 42 കുടുംബങ്ങളുടെ ആവലാതികള്‍ കേട്ടു. വ്യാപാരി വൃവസായി ജില്ല വൈസ് പ്രസിഡന്റ് പോള്‍ വട്ടത്തറയുമായി കൂടിക്കാഴ്ച നടത്തി. പെരുമ്പടപ്പ് പാര്‍ക്ക് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് സ്ഥലം സന്ദര്‍ശിച്ചു.
ദാറുല്‍ അമീന് സുന്നി ജുമാ മസ്ജിദ് ഭാരവാഹികളെ കണ്ടു. പ്രസിഡന്റ് അബുഹാജിയുമായി ചര്‍ച്ച നടത്തി. പള്ളുരുത്തി സെന്റ് ഡൊമനിക് കോണ്‍വെന്റിലെ കന്യാസ്ത്രീകളുമായും കെ എന്‍ ഉണ്ണിക്കൃഷ്ണന് കൂടിക്കാഴ്ച നടത്തി. ഉദയംപേരൂരിലെ വ്യാപാര സ്ഥാപനത്തിലെത്തി തൊഴിലാളികളുമായി ആശയവിനിമയം. മരട് രേണുക മാരിയമ്മന്‍, തുരുത്തി ഭഗവത ക്ഷേത്രോത്സവത്തിന്റെ അന്നദാന ചടങ്ങുകളില്‍ പങ്കാളിയായി. എസ് എന്‍ ജംഗ്ഷനിലെ മില്മയിലുമെത്തി തൊഴിലാളികളെ കണ്ടു.
ആദ്യ വനിതാ
എം.എല്‍.എ ആയി
അഞ്ജലി മാറുമെന്ന് എന്‍.ഡി.എ.
തൃപ്പൂണിത്തുറ:രജനഗരിയുടെ ആദ്യ വനിതാ എം.എല്‍.എ ആയി അഞ്ജലി നായര്‍ തിരഞ്ഞെടുക്കപ്പെടും എന്ന് എന്‍ഡിഎ നിയോജക മണ്ഡലം ചെയര്മാന് ശ്രീക്കുട്ടന് തുണ്ടത്തില്‍ അവകാശപ്പെട്ടു . മറ്റു മുന്നണികളുടെ തെരഞ്ഞെടുപ്പ് ക്യാമ്പില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
മറ്റു പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ പരാജയ ഭീതിയിലാണ് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ ഇതുവരെ കാണാത്ത തെരഞ്ഞെടുപ്പ് തയ്യാറെടുപ്പാണ് എന്‍ഡിഎ നടത്തിയിട്ടുള്ളത്. വിജയം ഉറപ്പിച്ചു തന്നെയാണ് പ്രവര്‍ത്തകര്‍.
എന്‍ഡിഎ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി തന്നെ ആണ് മുന്നോട്ട് പോകുന്നത് തെരഞ്ഞെടുപ്പിലേക്ക് ആയിട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇതിനോടകം തന്നെ പൂര്‍ത്തിയാക്കി കഴിഞ്ഞു.
മണ്ഡലം മുഴുവന്‍ നിറഞ്ഞ നില്ക്കുന്ന സ്ഥാനാര്‍ത്ഥി പ്രവര്‍ത്തകര്‍ക്ക് എല്ലാ പ്രചോദനങ്ങളും നല്കി അവരോടൊപ്പം അവരോടൊപ്പം തന്നെയുണ്ട്. മെയ് നാലാം തീയതി തൃപ്പൂണിത്തുറയില്പുതിയ ചരിത്രം തുറക്കുമെന്നും ശ്രീക്കുട്ടന് പറഞ്ഞു.
നിശബ്ദ
പ്രചാരണ ദിനത്തിലും
സജീവമായി ദീപക് ജോയ്
തൃപ്പൂണിത്തുറ: നിശബ്ദ പ്രചാരണ ദിനത്തിലും വോട്ടുറപ്പിച്ചും പ്രവര്‍ത്തകരുമായി കൂടിയാലോചന നടത്തിയും സജീവമായി യുഡിഎഫ് സ്ഥാനാര്‍ഥി ദീപക് ജോയ്. രാവിലെ കുടുംബസമേതം ഇടപ്പള്ളി ഗണപതിക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ച ശേഷമാണ് ദീപക് ജോയ് സജീവമായത്.
ഉദയംപേരൂരിലെ ഫിഷര്‍മെന്‍ കോളനിയിലെത്തിയ ദീപകിനെ വോട്ടര്‍മാര്‍ സ്നേഹാഭിവാദ്യങ്ങളോടെ സ്വീകരിച്ചു. തുടര്‍ന്ന് പനങ്ങാടെത്തിയ സ്ഥാനാര്‍ഥി വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വോട്ടുറപ്പിച്ചു. തുടര്‍ന്ന് മണ്ഡലത്തിലെ നേതാക്കളുമായും പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തിലും ദീപക് ജോയ് ദര്‍ശനം നടത്തി.




