
തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ' പുഷ്പ' സിനിമയുടെ സംവിധായകന്‍ സുകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്.
'എന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍. നിനക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ഒരിക്കലും വെറുമൊരു സിനിമയായി എനിക്ക് തോന്നിയിട്ടില്ല... അത് വിശ്വാസത്തിന്റെയും, ഭ്രാന്തിന്റെയും, മാന്ത്രികതയുടെയും ഒരു യാത്രയായിരുന്നു. നീ ജനിച്ച ആ ദിവസം, എവിടെയോ വെച്ച് എന്റെ ജീവിതയാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടാളിയെ എനിക്ക് ലഭിച്ചു. നീ എന്നെ വിശ്വസിച്ചു, എനിക്കൊപ്പം നിന്നു, എനിക്ക് തനിയെ ഒരിക്കലും നേടിയെടുക്കാന്‍ കഴിയാത്ത സ്വപ്നങ്ങള്‍ക്ക് നീ ജീവന്‍ നല്‍കി.
കുറിപ്പ്: ചില ബന്ധങ്ങള്‍ എഴുതപ്പെട്ടവയല്ല... അവ ജീവിക്കാനുള്ളവയാണ്. നമ്മുടേത് അത്തരത്തിലൊന്നാണ്...!'' - എന്നാണ് സുകുമാറിന്റെ വാക്കുകള്‍.
അതേസമയം അല്ലു അര്‍ജുന്റെ പിറന്നാളിനോടനുബന്ധിച്ച് സംവിധായകന്‍ അറ്റ്‌ലിയ്‌ക്കൊപ്പമുളള പുതിയ ചിത്രത്തിന്റെ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ' രാക' എന്നാണ് ചിത്രത്തിന്റെ പേര്. ദീപിക പദുക്കോണ്‍ നായികയാവുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.






