
സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോമിലെ വരിക്കാരുടെ മോശം ആവശ്യങ്ങള്‍ക്കും പെരുമാറ്റത്തിനുമെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് തമിഴ് നടി അഭിരാമി വെങ്കിടാചലം. തന്റെ സര്‍ഗ്ഗാത്മകതയും ഇതുവരെ പരീക്ഷിക്കാത്ത ആര്‍ട്ടിസ്റ്റിക് ചിത്രങ്ങളും പങ്കുവെക്കാനാണ് താന്‍ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചതെന്നും നഗ്നത പ്രതീക്ഷിച്ചാണ് ആരെങ്കിലും എത്തിയതെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ തന്നെ അണ്‍സബ്‌സ്‌ക്രൈബ് ചെയ്ത് പോകാമെന്നും താരം വ്യക്തമാക്കി. താന്‍ എന്ത് പോസ്റ്റ് ചെയ്യണമെന്ന് മറ്റാരും പറഞ്ഞുതരുന്നത് അംഗീകരിക്കാനാവില്ലെന്നും നടി കുറിച്ചു.
'എന്നെ ഒരുപാട് സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി. പ്രിയപ്പെട്ട സബ്‌സ്‌ക്രൈബേഴ്സ് അറിയാൻ, ഇതിനുമുമ്പ് ഞാൻ പരീക്ഷിച്ചിട്ടില്ലാത്തതും എവിടെയും പോസ്റ്റ് ചെയ്യാത്തതുമായ എന്റെ ചില ക്രിയേറ്റീവ് ആയ ചിത്രങ്ങൾ പങ്കുവയ്ക്കാനാണ് ഞാൻ ഈ പേജ് തുടങ്ങിയത്. അല്ലാതെ സബ്‌സ്‌ക്രിപ്ഷൻ എടുത്തു എന്ന് കരുതി ഞാൻ ഇവിടെ തുണിയുരിഞ്ഞു നിൽക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോ തന്നെ അൺസബ്‌സ്‌ക്രൈബ് ചെയ്ത് പോകാം. ഞാൻ എന്ത് പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞുതരാൻ ആരും നോക്കണ്ട, എന്റെ ക്രിയേറ്റിവിറ്റി ഷെയർ ചെയ്യാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഇതിനെ അതിന്റെ കലാപരമായ രീതിയിൽ കാണുന്നവർക്ക് മാത്രം ഇവിടെ സ്വാഗതം.പിന്നെ ഒരു കാര്യം കൂടി, ഇതൊരു പോൺ സൈറ്റല്ല', അഭിരാമിയുടെ വാക്കുകൾ.






