
തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ് സവിന്‍ സാ സംവിധാനം ചെയ്ത ചിത്രം ' വാഴ 2'. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി.
'' ഷൂട്ടിങ്ങിന്റെ തിരക്കുകളില്‍ ഒരല്പം വൈകി കാണാന്‍... എന്റെ നാട്ടിലെ കുട്ടികള്‍ അരങ്ങിലും അടുത്ത സുഹൃത്തുക്കള്‍ അണിയറയിലും... അതിരില്ലാത്ത അഭിമാനം സന്തോഷം!! വളരുക മക്കളെ വാഴ്ക മക്കളെ...'' എന്നാണ് അരുണ്‍ ഗോപിയുടെ വാക്കുകള്‍.
സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക്, വിനായക് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. റിലീസ് ചെയ്ത ആദ്യ വാരം തന്നെ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. സംവിധായകന്‍ വിപിന്‍ ദാസാണ് വാഴ പോലെ വാഴ 2 ഉം രചിച്ചിരിക്കുന്നത്.
ബിജുക്കുട്ടന്‍, വിജയ് ബാബു, അല്‍ഫോന്‍സ് പുത്രന്‍, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.






