മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന് പലാഷ് മുച്ചാലും തമ്മിലുള്ള വിവാഹം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന സൂചനകള്‍ നല്കുന്ന പുതിയ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
മുംബൈയിലെ പ്രമുഖ റെസേ്റ്റാറന്റില്‍ വച്ച് ഇരു കുടുംബങ്ങളുടെയും കണ്ടുമുട്ടിയതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിതുറന്നത്. സ്മൃതി മന്ദാനയുടെ പിതാവിനെ പലാഷിന്റെ സഹോദരിയും ഗായികയുമായ പാലക് മുച്ചാലും ഭര്‍ത്താവും സംഗീത സംവിധായകനുമായ മിഥുനും നേരില്‍ കാണുന്നതാണ് വീഡിയോ. സ്മൃതിയുടെ പിതാവിന്റെ പാദം തൊട്ടു പാലക് വന്ദിക്കുന്ന വൈകാരികമായ ദൃശ്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
നവംബര്‍ 23 ന് മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ വെച്ച് സ്മൃതിയും പലാഷും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. വിവാഹം പെട്ടെന്ന് മാറ്റിവെക്കുകയും പിന്നീട് റദ്ദാക്കുകയുമായിരുന്നു. വിവാഹം മുടങ്ങിയതിന് പിന്നാലെ പലാഷ് മുച്ചാലിനെതിരെ വഞ്ചനാക്കുറ്റാരോപണങ്ങളുണ്ടായിരുന്നു. പുതിയ വിഡിയോ പുറത്തുവന്നതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും വിവാഹം ഉടന്‍ ഉണ്ടായേക്കുമെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ വിശ്വസിക്കുന്നത്. സ്മൃതി മന്ദാനയോ പലാഷ് മുച്ചാലോ പ്രതികരിച്ചിട്ടില്ല.



