ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മില്‍ നടന്ന മത്സരം സമനിലയില്ം.
മുംബൈ സിറ്റിയും ജംഷഡ്പുര്‍ എഫ്.സിയും തമ്മില്‍ നടന്ന മത്സരം 1-1 നു സമനിലയായി. ജെ.ആര്.ടി. ടാറ്റാ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റിക്കായി ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസും ജംഷഡ്പുരിനായി സാര്‍ഥക് ഗോലുയിയും ഗോളടിച്ചു. എട്ട് കളികളില്‍നിന്നു 18 പോയിന്റുള്ള മുംബൈ സിറ്റി ഒന്നാമതും 15 പോയിന്റുള്ള ജംഷഡ്പുര്‍ രണ്ടാമതുമാണ്. കളിയുടെ 59 ശതമാനം സമയത്തും പന്ത് ജംഷഡ്പുര്‍ സിറ്റിയുടെ പക്കലായിരുന്നു.



