
പെരുമ്പാവൂര്‍: തിരക്കു പിടിച്ച വോട്ടിംഗിനിടെ ഇന്നലെ മുടക്കുഴയില്‍ സംഘര്‍ഷമുണ്ടായി. പോലീസ് എല്‍ഡിഎഫിന് ഒത്താശ ചെയ്യുന്നുവെന്ന് ആക്ഷേപമുയര്‍ന്നു. മുടക്കുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്ഥിതി ചെയ്യുന്ന 79,80 ബൂത്തുകളിലാണ് നേരിയ സംഘര്‍ഷം അരങ്ങേറിയത്. മുടക്കുഴ പോസ്റ്റ് ഓഫീസ് കവലയില്‍ സ്വകാര്യ സ്ഥലത്തിരുന്ന യുഡിഎഫിന്റെ ഏജന്റ് ബൂത്ത് പോലീസ് നിര്‍ബന്ധിച്ചു മാറ്റിയെങ്കിലും, റോഡ് സൈഡില്‍ സ്ഥിതി ചെയ്യുന്ന എല്‍ഡിഎഫിന്റെ ബൂത്ത് പറഞ്ഞു നീക്കാന്‍ പോലീസ് തയ്യാറായില്ല എന്നതാണ് യുഡിഎഫ് ഉയര്‍ത്തിയ വിമര്‍ശനം. എഎസ്പി ഹാര്‍ദിക് മീണ, കോടനാട് എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് സംഭവ സ്ഥലത്ത് കൂടിയിരുന്നത്.




