
മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അന്ന രാജന്‍. ആന്റണി വര്‍ഗീസ് നായകനായി എത്തിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രാജന്‍ സിനിമയിലെത്തുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ഇന്‍സ്റ്റഗ്രാമില്‍ താന്‍ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ ആരംഭിച്ച വിവരം പങ്കുവയ്ക്കുകയാണ് അന്ന രാജന്‍.
ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ' എന്റെ ലോകത്തേക്ക് കൂടുതല്‍ അടുക്കാം. എന്റെ സബ്‌സ്‌ക്രിപ്ഷനില്‍ ചേരൂ', എന്ന ക്യാപ്ഷനോടെ ഒരു വീഡിയോയാണ് അന്ന രാജന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. നിലവില്‍ 627 സബ്‌സ്‌ക്രൈബേഴ്‌സ് അന്നയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ട്. 390 രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍ തുക. 97 സ്റ്റോറികളും നാല് പോസ്റ്റും 29 റീലുകളും അന്ന ഇതിനകം ഷെയര്‍ ചെയ്തിട്ടുണ്ട്.
പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് മാത്രമായി കോണ്ടെന്റ് പുറത്തിറക്കുകയാണ് ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷനിലൂടെ ചെയ്യുന്നത്. നിരവധി സിനിമ, സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കും ഇതിനകം ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ട്.






