പയ്ന്നൂര്‍: വോട്ടെടുപ്പു കഴിഞ്ഞതോടെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയ അക്രമങ്ങള്‍ക്കു ശമനമാകുന്നില്ല. സാമ്പത്തിക ആരോപണമുന്നയിച്ചു സി.പി.എമ്മില്‍നിന്നു പുറത്തുപോയി, യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്രനായി പയ്ന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച വി. കുഞ്ഞികൃഷ്‌ണന്റെ ഭാര്യയുടെ ഉടമസ്‌ഥതയിലുള്ള ഗ്രീന്‍ ഹൗസിലെ മഴമറ കത്തിച്ചു.
കാങ്കോല്‍ കരിങ്കുഴിയിലാണു ഗ്രീന്‍ഹൗസ്. കൃഷിത്തോട്ടത്തിലെ ചുറ്റുമതിലും അക്രമികള്‍ നശിപ്പിച്ചു. കഴിഞ്ഞ പത്തിനു രാത്രി പത്തോടെ സി.പി.എം. പ്രവര്‍ത്തകര്‍ ഇരുട്ടിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ടതായാണ് പരാതി. പയ്ന്നൂര്‍ പോലീസ് എത്തിയാണ് തീയണച്ചത്.
കുഞ്ഞികൃഷ്‌ണന്റെ അനുയായിയുടെ കാറിന് തീവയ്‌ക്കാന്‍ ശ്രമം
മാതമംഗലം: വി. കുഞ്ഞികൃഷ്‌ണന്റെ അനുയായിയുടെ കാറിനു തീവയ്‌ക്കാന്‍ ശ്രമം. തക്കസമയത്തു കണ്ടു തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. എന്‍.ജി.ഒ. യൂണിയന്‍ നേതാവും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജീവനക്കാരനുമായ പേരൂല്‍ സൗത്തിലെ മാവില കല്ലിടവീട്ടില്‍ എം.കെ. നാരായണന്റെ (50) കെ.എല്‍. 59 എന്‍ 2599 ഓള്‍ട്ടോ കാറിനു തീവയ്‌ക്കാനായിരുന്നു ശ്രമം. വി. കുഞ്ഞികൃഷ്‌ണന് അനുകൂലമായി നിരന്തരം സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാറുള്ള നാരായണന്‍ ഇടതുപക്ഷ അനുകൂലിയാണ്. കനത്ത ഇടിയും മഴയും ആയതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്‌ഛേദിക്കാന്‍ എഴുന്നേറ്റപ്പോള്‍ നാരായണന്റെ അമ്മയാണ് കാര്‍ കത്തുന്നതു കണ്ടതെന്നു പോലീസ് പറഞ്ഞു. പെരിങ്ങോം പോലീസ് രാത്രിതന്നെ സംഭവസ്‌ഥലത്തെത്തി.






