ഹൈദരാബാദ്: നിശ്‌ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്ന് പിന്‍മാറിയതില്‍ പ്രകോപിതനായ യുവാവ് യുവതിയുടെ ശരീരത്തില്‍ എച്ച്.ഐ.വി. ബാധിച്ച രക്‌തം കുത്തിവച്ചു. സംഭവത്തില്‍ മനംനൊന്ത് 24 വയസുകാരി ജീവനൊടുക്കി.
നിശ്‌ചയിച്ചുറപ്പിച്ചിരുന്ന വിവാഹത്തില്‍നിന്നു പിന്‍മാറിയതിനെത്തുടര്‍ന്നു ബന്ധു കൂടിയായ മനോഹര്‍ കഴിഞ്ഞ മാര്‍ച്ച് 11-ന് യുവതിയുടെ വീട്ടില്‍വച്ച് ബലമായി എച്ച്.ഐ.വി. ബാധിച്ച രക്‌തം കുത്തിവച്ചത്.
പ്രതിയും ഇരയും ബന്ധുക്കളാണെന്നും, അവരുടെ മാതാപിതാക്കള്‍ മകളുടെ വിവാഹം മനോഹറുമായി നടത്താന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു.
പ്രതിയുടെ മാതാപിതാക്കള്‍ക്ക് ഇതിനകം എച്ച്.ഐ.വി. ബാധയുണ്ടായിരുന്നതിനാല്‍, കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ യുവതിയുടെ മാതാപിതാക്കള്‍ മനോഹറിനു വൈറസ് പരിശോധന നടത്തുകയും ഇയാള്‍ക്കും പോസിറ്റീവ് ആണെന്നു സ്‌ഥിരീകരിക്കുകയും ചെയ്‌തു. യുവതി ഉടന്‍ വിവാഹം വേണ്ടെന്നുവച്ചു. തുടര്‍ന്ന് പ്രകോപിതനായ മനോഹര്‍ യുവതിയെ ബലമായി പിടിച്ചു നിര്‍ത്തി എച്ച്.ഐ.വി. രക്‌തം കുത്തിവയ്‌ക്കുകയായിരുന്നു. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
സംഭവത്തിനു ഏകദേശം ഒരു മാസത്തിനുശേഷം വെള്ളിയാഴ്‌ച, യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുടുംബാംഗങ്ങള്‍ അവരെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോലീസ് പറയുന്നതനുസരിച്ച്, യുവതി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. ഭയം, സാമൂഹിക അപമാനം, വൈകാരിക ആഘാതം എന്നിവയെ നേരിടാന്‍ യുവതി ബുദ്ധിമുട്ടിയിരുന്നെന്നു അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.





