ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

അവശേഷിപ്പിച്ചത്‌ 250 കോടിയുടെ സാമ്രാജ്യം

Authored by Web Desk | Last updated: 12 Apr 2026, 11:43 PM | 2 min read

Print

സിനിമാഗാനങ്ങള്‍ക്കു നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ക്കൊപ്പം ഗണ്യമായ സാമ്പത്തിക സൗകര്യങ്ങളും കെട്ടിപ്പടുത്ത വ്യക്‌തിയാണ്‌ ആശാ ഭോസ്‌ലെ. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന കരിയറിനിടയില്‍ ഈ മുതിര്‍ന്ന ഗായിക സ്വന്തമാക്കിയത്‌ കോടികളുടെ സമ്പാദ്യം. വണ്‍ ഇന്ത്യയുടെ കണക്കനുസരിച്ച്‌ ഇവരുടെ ഏകദേശ ആസ്‌തി 200-250 കോടി രൂപയാണ്‌. ദീര്‍ഘവും ശ്രദ്ധേവവുമായ കരിയറാണ്‌ ഇവരുടെ വരുമാനത്തെ പ്രധാനമായും നയിച്ചത്‌. ഒന്നിലധികം ഭാഷകളിലായി ആയിരക്കണക്കിനു ഗാനങ്ങള്‍ ആശാ ഭോസ്‌ലെ ആലപിച്ചിട്ടുണ്ട്‌.

പിന്നണി ഗായകര്‍ക്കു റോയല്‍റ്റി നല്‍കാത്ത സമയത്താണ്‌ ആശാ ഭോസ്‌ലെ തന്റെ സംഗീതയാത്ര ആരംഭിച്ചത്‌. അതിനുശേഷം സ്‌ഥിതി പാടേ മാറി. വിപുലമായ പ്രവര്‍ത്തനങ്ങളിലൂടെ സ്‌ഥിരമായ വരുമാനം ഉറപ്പാക്കിയ ആശ, എല്ലാ വിഭാഗങ്ങളിലുള്ള ഗാനങ്ങളും പാടിരുന്നു.ക്ല ാസിക്കല്‍, ഗസല്‍, കാബറേ, പോപ്പ്‌ എന്നിവയിലെല്ലാം ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച അവര്‍ക്ക്‌ എല്ലാ തലമുറയിലും ആവശ്യക്കാരുണ്ടായിരുന്നു. മുന്‍നിര സംഗീതസംവിധായകരുമായും ചലച്ചിത്ര നിര്‍മാതാക്കളുമായും സഹകരിച്ച്‌ ഹിന്ദി സിനിമയിലെ പ്രശസ്‌തമായ പല ഗാനങ്ങളും ആലപിക്കാന്‍ ആശയ്‌ക്കു സാധിച്ചു. കാലക്രമേണ അവരുടെ സാമ്പത്തികസ്‌ഥിതി കൂടുതല്‍ ശക്‌തിപ്പെടുകയായിരുന്നു.

സംഗീതജീവിതത്തിനു പുറമേ, ആശാസ്‌ എന്ന പേരില്‍ രാജ്യാന്തര റെസ്‌റ്റോറന്റ്‌ ശൃംഖല ആരംഭിച്ച്‌ ബിസിനസ്‌ മേഖലയിലേക്കും ആശ പ്രവേശിച്ചിരുന്നു. 2002 ല്‍ ദുബായിലായിരുന്നു ഇതിന്റെ തുടക്കം. പിന്നീട്‌ യു.എ.ഇ, കുവൈത്ത്‌, ബഹ്‌റൈന്‍, യു.കെ എന്നിവയടക്കം നിരവധി രാജ്യങ്ങളിലേക്കും ഈ ബ്രാന്‍ഡ്‌ വ്യാപിച്ചു. ബര്‍മിങ്‌ഹാം, മാഞ്ചസ്‌റ്റര്‍ തുടങ്ങിയ നഗരങ്ങളില്‍ ഔട്ട്‌ലെറ്റുകളും സ്‌ഥാപിച്ചിരുന്നു.

മുംബൈയിലെയും പൂനെയിലെയും ഗായികയ്‌ക്ക്‌ പ്രീമിയം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുണ്ട്‌. പിന്നീടു വിറ്റ ഒരു ആഡംബര അപ്പാര്‍ട്ട്‌മെന്റും ഇവരുടെ സ്വത്തുക്കളില്‍ ഉള്‍പ്പെട്ടിരുന്നു.

ആഗോള സംഗീതവേദികളിലെ സജീവ സാന്നിധ്യമായിരുന്നുആശാ ഭോസ്‌ലെ. ദുബായ്‌, ട്രിനിഡാഡ്‌, യു.എസ്‌, കാനഡ എന്നിവിടങ്ങളിലെ നഗരങ്ങളില്‍ നിരവധി തത്സമയ പരിപാടികള്‍ ഇവര്‍ നടത്തിയിട്ടുണ്ട്‌.


തുടക്കം മറാഠി ഗാനത്തിലൂടെ


പിയാ തു അബ്‌ തോ ആജാ, ജയേ ആപ്‌ കഹന്‍ ജായേംഗേ, രംഗീല റേ, ശരാരാ ശരാരാ തുടങ്ങി നിരവധി ഹിറ്റ്‌ ഗാനങ്ങളുടെ ഗായികയാണ്‌ ആശാ ഭോസ്‌ലെ. 1943 ല്‍ മറാഠി ചലച്ചിത്രമായ മജാ ബാലിലെ ചലാ ചല നവ്‌ ബാല എന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു പിന്നണി ഗായികയായുള്ള അവരുടെ രംഗപ്രവേശം.

ഓ ഹസീന സുല്‍ഫണ്‍ വാലി പോലെയുള്ള സൂപ്പര്‍ പെപ്പി ഡാന്‍സ്‌ ട്രാക്കുകള്‍ക്കു പിന്നിലെ ശബ്‌ദമായി ഏറെ പരിഗണിക്കപ്പെടുന്നതിനിടയിലും ദില്‍ ചീസ്‌ ക്യാ ഹേ, തോരാ മാന്‍ ദര്‍പന്‍ കെഹ്‌ലയേ തുടങ്ങിയ ഗസലുകളില്‍ ആശാ ഭോസ്‌ലെ തന്റെ വൈദഗ്‌ധ്യം തെളിയിച്ചിരുന്നു.

2023 ലെ 90-ാം ജന്മദിന വേളയില്‍ കുടുംബസംഗമം പോലും ഒഴിവാക്കി ദുബായില്‍ സംഗീതക്കച്ചേരിക്കു പോയത്‌ സംഗീതത്തിലുള്ള അവരുടെ ആത്മസമര്‍പ്പണത്തിനു തെളിവാണ്‌. അന്ന്‌ മൂന്നു മണിക്കൂറോളം അവര്‍ സ്‌റ്റേജില്‍ പാടിക്കൊണ്ടു നിന്നു. 'ഇപ്പോഴും ഇതു ചെയ്യാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെ'ന്ന്‌ പരിപാടിക്കുമുമ്പ്‌ അവര്‍ പറയുകയും ചെയ്‌തു. 'ശ്വസിക്കുന്നതു നിര്‍ത്തിയാല്‍ നമ്മള്‍ മരിക്കും. സംഗീതമാണ്‌ എന്റെ ശ്വാസം. അതനുസരിച്ചു ഞാന്‍ ജീവിച്ചു. സംഗീതത്തിന്‌ എല്ലാം നല്‍കി. മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു കരുതിയ ദുഷ്‌കരമായ സമയങ്ങളെ ഞാന്‍ അതിജീവിച്ചു.'-ഇങ്ങനെയായിരുന്നു അവരുടെ പ്രതികരണം.

ദുബായില്‍ത്തന്നെ 2024 ല്‍ നടന്ന്‌ മറ്റൊരു ഇവന്റില്‍ കരണ്‍ ഔജ്‌ലയുടെ ബാംഗര്‍ തൗബ തൗബ അവതരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. ബാഡ്‌ ന്യൂസില്‍ വിക്കി കൗശലും തൃപ്‌തി ദിമ്രിയും അവതരിപ്പിച്ച വൈറല്‍ നൃത്തച്ചുവടുകള്‍ പോലും അന്നവര്‍ അവതരിപ്പിച്ചിരുന്നു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

തലമുറകളെ കൊതിപ്പിച്ച സ്വരമാധുരി

തലമുറകളെ കൊതിപ്പിച്ച സ്വരമാധുരി

യുദ്ധത്തിനുള്ള മരുന്നിലേക്ക്‌ ഒരു ചിമ്പാന്‍സി മാര്‍ഗം

യുദ്ധത്തിനുള്ള മരുന്നിലേക്ക്‌ ഒരു ചിമ്പാന്‍സി മാര്‍ഗം

സ്വരമാധുരിയുടെ വസന്തകാലത്തിന്‌ വിട

സ്വരമാധുരിയുടെ വസന്തകാലത്തിന്‌ വിട

ജനാധിപത്യത്തിന്റെ 
ബലിപീഠങ്ങള്‍

ജനാധിപത്യത്തിന്റെ ബലിപീഠങ്ങള്‍

മഹാത്മാ ജ്യോതിറാവു ഫുലെ: 
ഇന്ത്യയുടെ മാര്‍ഗദീപം

മഹാത്മാ ജ്യോതിറാവു ഫുലെ: ഇന്ത്യയുടെ മാര്‍ഗദീപം

വിറയല്‍ മാത്രമല്ല പാര്‍ക്കിന്‍സണ്‍സ്‌

വിറയല്‍ മാത്രമല്ല പാര്‍ക്കിന്‍സണ്‍സ്‌