പാനൂര്‍: മനസ്സ് നിറയെ വായിക്കാം ആകാശത്ത് പറക്കാം എന്ന സന്ദേശത്തോടെ തലശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഏപ്രില്‍ 19 മുതല്‍ മെയ് 30 വരെയായി സംഘടിപ്പിക്കുന്ന വായന ചലഞ്ച് വിജയിപ്പിക്കാന്‍ പാനൂര്‍ മേഖലാതല യോഗം ചേര്‍ന്നു.
55 വായനശാലകളുടെ പ്രസിഡന്റ്, സെക്രട്ടറി, ലൈബ്രേറിയന്‍, രണ്ട് ഫെസിലിറ്റേര്മാര് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് പാനൂര്‍ പി.ആര്.ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പവിത്രന് മൊകേരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ. ഹരിദാസന് അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സിലംഗം ജയചന്ദ്രന് കരിയാട്, മേഖലാ സെക്രട്ടറി കെ.പ്രദീപ് എന്നിവര്‍ സംസാരിച്ചു.
ഭാവി തലമുറയെ വായനശാലകളിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധ ഇനങ്ങളിലായി മേഖലയിലെ മുഴുവന്‍ ഗ്രന്ഥാലയങ്ങളിലും വായന ചലഞ്ച് നടത്താനും മികച്ച കുട്ടികള്‍ക്ക് വിമാനയാത്ര അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കാനും തീരുമാനിച്ചു.




