
അവധിക്കാലം മൊബൈലില്‍ കുത്തിക്കളിക്കുന്നതിന് പകരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി വേറിട്ട മാതൃക സൃഷ്‌ടിക്കുകയാണ് പിണറായി വെസ്‌റ്റിലെ കുരുന്നുകള്‍. പിണറായി വെസ്‌റ്റ് വയലില്‍ കൃഷിക്കാര്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ ശേഖരിച്ച് സി.മാധവന്‍ സ്‌മാരക വായനശാലയുടെ ബാലവേദി കൂട്ടുകാര്‍ തലശേരി സെമരിറ്റന്‍ ഹോമിലെ അന്തേവാസികള്‍ക്ക് നല്‍കി. സെമരിറ്റന്‍ ഹോം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് ബാലവേദി കൂട്ടുകാരില്‍ നിന്നും സിസ്‌റ്റര്‍ ആന്‍വി പച്ചക്കറികള്‍ സ്വീകരിച്ചു.
ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വി. പ്രദീപന്‍,വായനശാല ഭാരവാഹികളായ കെ കെ സനല്‍കുമാര്‍,കെ ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ബാലവേദി കൂട്ടുകാരും അന്തേവാസികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. കുട്ടികള്‍ മുഴുവന്‍ അന്തേവാസികള്‍ക്കും മധുരം നല്‍കി പരിചയപ്പെട്ടു.കഴിഞ്ഞ അഞ്ചുവര്‍ഷമായി വേനലവധിക്കാലത്ത് ബാലവേദി കൂട്ടുകാര്‍ സെമരിറ്റന്‍ ഫോമില്‍ പച്ചക്കറി നല്‍കാറുണ്ട്.ബാലവേദി കൂട്ടുകാരായ ആര്‍ദ്ര സനല്‍ കുമാര്‍, ശിവാങ്കന, ശ്രീഹരി എന്നിവര്‍ നേതൃത്വം നല്‍കി.
എന്‍. പ്രശാന്ത്
തലശേരി



