
തലശേരി: നഗരത്തില്‍ വ്യാപാരിക്ക് സൂര്യാഘാതമേറ്റു. തലശേരി എം.എം റോഡിലെ വ്യാപാരി സാക്കിര്‍ കാത്താണ്ടിക്കാണ് ഇടത് കൈക്ക് സൂര്യാഘാതമേറ്റത്.വോട്ടെടുപ്പ് ദിവസം വിവിധ സ്ഥലളിലെ പോളിങ്ങ് ബൂത്തുകള്‍ സന്ദര്‍ശിക്കുകയും വൈകീട്ടോടെ വീട്ടില്‍ എത്തിയപ്പോഴാണ് കൈക്ക് ചെറിയൊരു പുകച്ചല്‍ ആദ്യം അനുഭവപ്പെട്ടത്. ആദ്യം അതത്ര കാര്യമാക്കിയില്ല. അന്ന് വൈകിട്ടോടെ പൊള്ളലേറ്റ് ഭാഗം കറുത്ത് വരികയും തീപൊള്ളലേറ്റത് പോലെ കൈക്ക്വലിയ കുമിളകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
പിറ്റേന്ന് രാത്രി അത് പൊട്ടുകയും ചെയ്തു. മകള്‍ ഡോക്ടര്‍ ആയതിനാല്‍ മകള്‍ നിര്‍ദ്ദേശിച്ച മരുന്നാണ് ഇപ്പോള്‍ സാക്കിര്‍ പുരട്ടുന്നത്. ചിറക്കര മിനന്‍ വിട്ടില്‍ വിശ്രമത്തിലാണ് സാക്കിര്‍. തെരഞ്ഞെടുപ്പ് ദിവസമാണ് സൂര്യാഘാതമേറ്റത്് നല്ല ക്ഷീണവും അന്നേ ദിവസവു ഉണ്ടായിരുന്നെന്ന്് സാക്കീര്‍ കാത്താണ്ടി പറഞ്ഞു.



