
ഇരിക്കൂര്‍ മേഖലയിലെ വൈദ്യുതിവിതരണം ശക്തിപ്പെടുത്തുന്നതിനായി 11 കെ.വി. ഫീഡറുകള്‍ സ്വിച്ച് ഓണ്‍ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ആര്.ഡി.എസ്.എസ്. പദ്ധതിയിലും ഐ.ആര്.ഐ.എ. പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് ഇരിക്കൂര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. 11 കെ.വി. മാമാനം ഫീഡറും 11 കെ.വി. ജെ.ഐ.സി.എ. ഫീഡറും ആര്.ഡി.എസ്.എസ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൗണ്‍ പ്രദേശം കേന്ദ്രീകരിച്ചാണ് ഒരുക്കിയത്. പുതിയ ഫീഡറുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ പ്രദേശത്തെ വൈദ്യുതി വിതരണത്തിലെ തടസങ്ങള്‍ കുറയുകയും സ്ഥിരതയാര്‍ന്ന വൈദ്യുതി ലഭ്യമാകുകയും ചെയ്ുമെന്ന് അയധികൃതര് പറഞ്ഞു.
മാമാനം ഫീഡറില്‍ ശ്രീകണ്ഠപുരം സബ്സ്റ്റേഷനില്‍നിന്ന് കണിയാര്‍വയല്‍ വരെ 7.53 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ വലിച്ചാണ് പ്രവര്‍ത്തനം നടപ്പാക്കിയത്. ജെ.ഐ.സി.എ. ഫീഡറില്‍ സബ്സ്റ്റേഷനില്‍ നിന്ന് കണിയാര് വയല്‍ വരെ ഉണ്ടായിരുന്ന ഓവര്‍ ഹെഡ് ലൈന്‍ ഭൂഗര്‍ഭ കേബിളായി മാറ്റി 4.9 കിലോമീറ്റര്‍ ദൂരത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതോടെ കണിയാര് വയലിലെ വാട്ടര്‍ അതോറിറ്റി പ്ലാന്റിലേക്ക് തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനായി. 4. 99 കോടി ചെലവിലാണ് രണ്ട് ഫീഡറുകളും പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം 11 കെ.വി. മലപ്പട്ടം ഫീഡറും വികസിപ്പിച്ചിട്ടുണ്ട്. മുന്‍പ് ശ്രീകണ്ഠപുരം സബ്സ്റ്റേഷനില്‍നിന്ന് ഇരിക്കൂര്‍ ഫീഡര്‍ മാത്രം ഉണ്ടായിരുന്നതിനാല്‍ മലപ്പട്ടം, കണിയാര്‍വയല്‍, ഇരിക്കൂര്‍, ബ്ലാത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി തടസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. പുതിയ പദ്ധതിയുടെ ഭാഗമായി സബ്സ്റ്റേഷനില്‍നിന്ന് ജയജ്യോതി വരെ എ.ബി. കേബിള്‍ വലിച്ച് ഇരിക്കൂര്‍ ഫീഡര്‍ ബ്ലാത്തൂര്‍ ഫീഡറും മലപ്പട്ടം ഫീഡറും ആയി വിഭജിച്ചു. കണ്ണൂര്‍ ട്രാന്സ്മിഷന് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബാബു പ്രജിത്ത് സ്വിച്ച് ഓണ്‍ കര്‍മം ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം ഇലക്ര്ടിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വേലായുധന് അധ്യക്ഷത വഹിച്ചു. എക്സി. എന്‍ജിനീയര്‍ (ഇലക്ര്ടിക്കല്‍ ഡിവിഷന്, ഇരിട്ടി) ശ്രീലാകുമാരി, ഷൈന, പ്രമോദ്, ദിനേശന് ചെക്കിക്കുന്നുമ്മല്‍, പ്രസാദ്, ഷാജി, പി.വി. ശിവജി എന്നിവര്‍ സംസാരിച്ചു.
ജോസ് ചാണ്ടിക്കൊല്ലി
ശ്രീകണ്ഠാപുരം



