
കൊച്ചി: ക്രൈസ്‌തവരെ അടുപ്പിക്കാനുള്ള ഔട്ട്‌റീച്ച് പദ്ധതി പാളിയെന്നു ബി.ജെ.പി. വിലയിരുത്തല്‍. പാര്‍ട്ടിയില്‍ ഒരുവിഭാഗം ഇതിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. തദ്ദേശതെരഞ്ഞെടുപ്പ് ഫലവും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാര്‍ട്ടി സംസ്‌ഥാന ഉപാധ്യക്ഷനും പാലായിലെ സ്‌ഥാനാര്‍ഥിയുമായ ഷോണ്‍ ജോര്‍ജ് 'ദീപിക'യ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. ക്രിസ്‌ത്യന്‍ വിഭാഗങ്ങളില്‍നിന്നു പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ലെന്നാണ് പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിന്റെ പരാതി.
ക്രൈസ്‌തവരുടെ വോട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട് ഗുണമില്ലെന്നും ഭൂരിപക്ഷസമുദായ വോട്ടുകള്‍ നഷ്‌ടപ്പെടുന്നുവെന്നും വിമര്‍ശനമുണ്ട്. വിശ്വാസസംരക്ഷണം മുഖ്യ അജന്‍ഡയാക്കിയില്ല.
ഘടകകക്ഷികള്‍ക്കു വാരിക്കോരി സീറ്റ് നല്‍കിയതിലും പാര്‍ട്ടിയില്‍ അതൃപ്‌തിയുണ്ട്. ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കിയ എ ക്ലാസ് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കു തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.






