
റോം: ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണ കരാറുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി ഇറ്റലി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയാണ് നിര്‍ണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്. മെലോനിയുടെ വലതുപക്ഷ സര്‍ക്കാര്‍ ഇക്കാലം വരെ ഇസ്രയേലിന്റെ അടുത്ത സുഹൃത്തായിരുന്നു. ലെബനോണിനെതിരെ നടത്തുന്ന ആക്രമണങ്ങളെ മെലോനി നിശിതമായി വിമര്‍ശിച്ചിരുന്നു.
ലെബനോണില്‍ സേവനം അനുഷ്ഠിക്കുന്ന യുഎന്നിലെ ഇറ്റാലിയന്‍ സൈനികര്‍ക്കു നേരെ കഴിഞ്ഞയാഴ്ച ഇസ്രയേല്‍ വെടിയുതിര്‍ക്കുകയും വാഹനത്തിന് കേടുവരുത്തുകയും ചെയ്തിരുന്നു. മാര്‍പാപ്പയ്‌ക്കെതിരെ ഡോണള്‍ഡ് ട്രംപ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്നലെ ജോര്‍ജിയ മെലോനി രംഗത്തുവന്നിരുന്നു.
തെക്കന്‍ ലെബനോണില്‍ വെടിനിര്‍ത്തലിന് വിസമ്മതിച്ച് ഇസ്രയേല്‍. ഇരു രാജ്യങ്ങളും കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചതായി അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ചര്‍ച്ചയ്ക്കുള്ള സമയവും സ്ഥലവും ഇരുരാജ്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതേസമയം സ്ഥിരം വെടിനിര്‍ത്തലിന് ഇറാനുമായുള്ള രണ്ടാംവട്ട ചര്‍ച്ചയ്ക്കും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് നേതൃത്വം നല്‍കും. രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ച നടക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു.






