
ഹൈദരാബാദ്: രാജസ്‌ഥാന്‍ റോയല്‍സിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ താരമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്‍. ഉപ്പലിലെ രാജീവ് ഗാനന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്‌ഥാന്‍ നായകന്‍ റയാന്‍ പരാഗ് സണ്‍റൈസേഴ്‌സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നായകന്‍ ഇഷാന്‍ കിഷന്റെ വെടിക്കെട്ടിന്റെ (44 പന്തില്‍ ആറ് സിക്‌സറും എട്ട് ഫോറുമടക്കം 91) ബലത്തില്‍ അവര്‍ ആറ് വിക്കറ്റിന് 216 റണ്ണെടുത്തു. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മ പുറത്തായിരുന്നു.
രാജസ്‌ഥാന്റെ വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയും തമ്മിലുള്ള മത്സരം കാത്തിരുന്നവര്‍ക്ക് ആദ്യ തിരിച്ചടി. ഓപ്പണര്‍ ട്രാവിസ് ഹെഡും (18 പന്തില്‍ 18) നിരാശപ്പെടുത്തി. ഇഷാന്‍ കിഷനും ഹെന്റിച് ക്ലാസാനും (26 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 40) ചേര്‍ന്നതോടെയാണ് ഹൈദരാബാദ് മികച്ച സ്‌കോറിലെത്തിയത്. മൂന്നാമനായിറങ്ങി ഇഷാന്‍ കിഷന്‍ ട്രാവിഡ് ഹെഡിനെ മറുവശത്ത് നിര്‍ത്തി കളംനിറഞ്ഞു.
ഹൈദാരാബാദ് സ്‌കോര്‍ പവര്‍പ്ലേയില്‍ 50 കടന്നു. ഹെഡിനെ റിയാന്‍ പരാഗ് പുറത്താക്കിയെങ്കിലും ഇഷാന്‍ അടി തുടര്‍ന്നു. നാലാമനായി ഇറങ്ങിയക്ല ാസാനും മികച്ച പിന്തുണ നല്‍കി. ഇഷാന്‍ 30 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ചു. 11-ാം ഓവര്‍ എറിഞ്ഞ തുഷാര്‍ ദേശ്‌പാണ്ഡെയ്‌ക്കെതിരെ 21 റണ്ണാണ് ഇഷാന്‍ അടിച്ചുകൂട്ടിയത്. സെഞ്ചുറിയിലേക്ക് കുതിച്ച ഇഷാനെ സന്ദീപ് ശര്‍മ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി.ക്ല ാസാനും വൈകാതെ വീണു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നിതിഷ് കുമാര്‍ റെഡ്‌ഡി (13 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 28), സലില്‍ അറോറ (13 പന്തില്‍ നാല് സിക്‌സറടക്കം പുറത്താകാതെ 24) എന്നിവരുടെ ബാറ്റിങ്ങാണ് ടീം സ്‌കോര്‍ 200 കടത്തിയത്. രാജസ്‌ഥാനായി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റും സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്‌പാണ്ഡെ, റിയാന്‍ പരാഗ് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.






