ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

തുറവൂര്‍ ഗവ. താലൂക്ക്‌ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; കോടികളുടെ നഷ്‌ടം

Authored by Web Desk | Last updated: 14 Apr 2026, 11:47 PM | 1 min read

Print

ആലപ്പുഴ: തുറവൂര്‍ ഗവ. താലൂക്ക്‌ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള മെഡിക്കല്‍ സ്‌റ്റോറില്‍ ഇന്നലെ രാവിലെ 10.30 നാണ്‌ തീപിടിത്തമുണ്ടായത്‌. ഈ ഭാഗം പൂര്‍ണമായി കത്തിനശിച്ചു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. ആശുപത്രി ജീവനക്കാരുടെയും നാട്ടുകാരുടെയും ഇടപെടല്‍മൂലം വന്‍ദുരന്തം ഒഴിവായി.

മരുന്നു സ്‌റ്റോറില്‍നിന്നു പുക ഉയരുന്നത്‌ ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഉടന്‍തന്നെ അപായസൂചന നല്‍കി. എന്നാല്‍ നിമിഷങ്ങള്‍ക്കകം തീ ആളിപ്പടരുകയും കെട്ടിടത്തിനുള്ളില്‍ പുക നിറയുകയുമായിരുന്നു. ജീവിതശൈലീരോഗങ്ങള്‍ക്കും മറ്റും വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന ഒന്നരക്കോടിയോളം രൂപയുടെ മരുന്ന്‌ തീപിടിത്തത്തില്‍ നശിച്ചു. ആകെ രണ്ടരക്കോടി രൂപയുടെ നഷ്‌ടമുണ്ടായതായാണ്‌ പ്രാഥമിക വിലയിരുത്തല്‍.

തീപിടിത്തം നടന്ന സമയത്ത്‌ താഴത്തെ നിലകളില്‍ രോഗികളും കൂട്ടിരിപ്പുകാരും ഉണ്ടായിരുന്നു. ഡയാലിസിസ്‌ യൂണിറ്റിലും ലേബര്‍ റൂമിലും രോഗികളുണ്ടായിരുന്നത്‌ ആശങ്ക വര്‍ധിപ്പിച്ചു. ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന്‌ ഇരുനൂറോളം പേരെ പെട്ടെന്നുതന്നെ പുറത്തെത്തിച്ചു. ഡയാലിസിസ്‌ നടത്തിക്കൊണ്ടിരുന്ന 15 രോഗികളെയും ലേബര്‍ റൂമിലുണ്ടായിരുന്ന ഗര്‍ഭിണിയെയും സാഹസികമായാണ്‌ സുരക്ഷിത സ്‌ഥാനങ്ങളിലേക്കു മാറ്റിയത്‌. ലേബര്‍ റൂമില്‍നിന്നു മാറ്റിയ ഗര്‍ഭിണിയെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ പിന്നീട്‌ സുഖപ്രസവത്തിലൂടെ പെണ്‍കുഞ്ഞിനു ജന്മം നല്‍കി.

ചേര്‍ത്തലയില്‍നിന്ന്‌ രണ്ടു യൂണിറ്റ്‌ അഗ്‌നിരക്ഷാസേനയും അരൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാസേനാ യൂണിറ്റുകളും സ്‌ഥലത്തെത്തി. മൂന്നാം നിലയിലെ ജനലുകള്‍ തകര്‍ത്ത്‌ അകത്തുകയറിയാണ്‌ സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കിയത്‌. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ തീ പൂര്‍ണമായും അണയ്‌ക്കാനായത്‌.

മരുന്നു സ്‌റ്റോറിലുണ്ടായിരുന്ന എയര്‍ കണ്ടീഷണറില്‍ നിന്നുള്ള ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിനു കാരണമെന്ന്‌ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. കെട്ടിടത്തിന്റെ മൂന്നാം നിലയ്‌ക്ക്‌ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. മറ്റ്‌ വാര്‍ഡുകളിലേക്കു തീ പടരാതിരുന്നത്‌ വലിയ ആശ്വാസമായി.

സംഭവത്തെത്തുടര്‍ന്ന്‌ ആശുപത്രിയിലെ വൈദ്യുതിബന്ധം വിച്‌ഛേദിച്ചു.

പുക നിറഞ്ഞതിനാല്‍ ഒ.പി സേവനങ്ങളും ഡയാലിസിസ്‌ യൂണിറ്റും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഡയാലിസിസ്‌ രോഗികളെ ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയിലേക്കും മറ്റു പ്രധാന രോഗികളെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കും മാറ്റി. ആശുപത്രിയുടെ പ്രവര്‍ത്തനം എന്നു പുനരാരംഭിക്കാന്‍ കഴിയുമെന്ന്‌ അധികൃതര്‍ പരിശോധിച്ചു വരുന്നു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നിതിന്റെ മരണം ഓണ്‍ലൈന്‍ വായ്‌പ മൂലമല്ലെന്ന്‌ സഹോദരി

നിതിന്റെ മരണം ഓണ്‍ലൈന്‍ വായ്‌പ മൂലമല്ലെന്ന്‌ സഹോദരി

ചൂട്‌: വൈദ്യുതി ഉപയോഗം കുതിക്കുന്നു

ചൂട്‌: വൈദ്യുതി ഉപയോഗം കുതിക്കുന്നു

ചുട്ടുപൊള്ളി കേരളം; ജാഗ്രതാ നിര്‍ദേശം

ചുട്ടുപൊള്ളി കേരളം; ജാഗ്രതാ നിര്‍ദേശം

മലയാളി അധ്യാപികയുടെ മൂക്കിടിച്ചു തകര്‍ത്തു ,മാലദ്വീപില്‍ വിദ്യാര്‍ഥിയുടെ ക്രൂര മര്‍ദനം

മലയാളി അധ്യാപികയുടെ മൂക്കിടിച്ചു തകര്‍ത്തു ,മാലദ്വീപില്‍ വിദ്യാര്‍ഥിയുടെ ക്രൂര മര്‍ദനം

പരിധിവിട്ട്‌ പരിഹാസം: വെള്ളപ്പാറ്റ, കറുത്തപശു, കോളനി, ഭിക്ഷക്കാരന്‍! ,ഡോ. റാമിനെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍

പരിധിവിട്ട്‌ പരിഹാസം: വെള്ളപ്പാറ്റ, കറുത്തപശു, കോളനി, ഭിക്ഷക്കാരന്‍! ,ഡോ. റാമിനെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍

കോന്നിയിലും റാന്നിയിലും ബി.ജെ.പി. വോട്ടുകള്‍ മുന്നണികള്‍ക്ക്‌ നിര്‍ണായകം

കോന്നിയിലും റാന്നിയിലും ബി.ജെ.പി. വോട്ടുകള്‍ മുന്നണികള്‍ക്ക്‌ നിര്‍ണായകം