
മലഞ്ചരക്കിൻ്റെ സുഗന്ധമുളള ഒരു നസ്രാണി കുടുംബത്തിൻ്റെ കഥ ഉദ്യേഗഭരിതമായി പറയുന്ന വരവ് എന്ന ചിത്രത്തിൻ്റെ ടീസർ എത്തി.
മികച്ച ആക്ഷൻ മേക്കറായ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് മാസത്തിൽ പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് വിഷുദിനമായ ഏപ്രിൽ പതിനഞ്ചിന് ആദ്യ ടീസർ പുറത്തുവിട്ടത്. പ്രേഷകർ എന്തു പ്രതീക്ഷിക്കുന്നുവോ അതുക്കും മേലെ യാണ് ഇന്നു പുറത്തുവിട്ട ടീസറിലെ ദൃശ്യങ്ങളിൽ കൂടി മനസ്സിലാക്കുവാൻ കഴിയുന്നത്. നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിക്കുവാൻ ഈ ടിസറിനു കഴിഞ്ഞിരിക്കുന്നത് പ്രേക്ഷകർക്ക് ചിത്രത്തോടുള്ള പ്രതീക്ഷ തന്നെയാണ് ഷാജി കൈലാസിൻ്റെ നിരവധി വിജയ ചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള
ഏ.കെ. സാജനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്
"നാലു വർഷആൾക്കു മുമ്പ് മിസ്സിംഗ് ആയ എൻ്റെ അനിയൻ തിരിച്ചു വന്നിരിക്കുന്നു.അവനു് എന്നോട് എന്തോ പകയുള്ളതുപോലെ."" ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ, കമ്പിളിപ്പാറപൊലീസ് സ്റ്റേഷൻ... പത്തു ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നു .ഈ വ്യക്തിക്ക് ..
"അവൻ നമ്മളോടുചെയ്തതിനൊക്കെ പകരം വീട്ടാൻ പത്തു ദിവസത്തെ പരോൾ മതിയാവോടാ.... ടീസറിൽ കേൾക്കുന്ന ചില സംഭാഷണങ്ങളാണിവ.
ഇതിനനുസരിച്ചുള്ള ദൃശ്യങ്ങളും കാണാം . ഒരു പ്രതികാര കഥയുടെ എല്ലാ ഘടകങ്ങളും ഈ ടീസറിൽ പ്രകടമാകുന്നു.
ഏ.കെ.പോൾസൺ എന്ന കാട്ടുങ്കൽ പോളച്ചൻ്റെ പത്തു ദിവസത്തെ പരോളിനിടയിലെ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ഷാജി കൈലാസ് അവതരിപ്പിക്കുന്നത് . മധ്യതിരുവതാംകൂറിലെ പ്രബലമായ സാമൂഹ്യ രാഷ്‌ട്രീയ പശ്ചാത്തലവും, അവർക്കിടയിലെ ശക്തമായ കിടമത്സരത്തിൻ്റേയും പ്രതികാരത്തിൻ്റേയും കഥ കൂടിയാണ് വരവിൽ കൂടി ഷാജി കൈലാസ് അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളും ഈ സമൂഹത്തിലെ പ്രതിനിധികളായി തോന്നാവുന്നതുമാണ്. തുടക്കം മുതൽ തന്നെ ഉദ്യേഗത്തിൻ്റെ മുൾമുനയിൽ നിർത്തി അവതരിപ്പിക്കുന്ന തുദ ചിത്രത്തിൽ മികച്ച എട്ട് ആക്ഷനുകൾ ഒരുക്കിയിട്ടുണ്ട്.സമീപകാല മലയാള സിനിമയിലെ മികച്ച ആക്ഷൻ ചിത്രം കൂടിയായിരിക്കുമിത്.
എ.കെ. പോൾസൻ്റെ എന്ന കാട്ടുങ്കൽ പോളച്ചൻ എന്ന കേന്ദ്ര കഥാപാത്രത്തെ ജോജു ജോർജ് അവിസ്‌മരണീയമാക്കുന്നു .വലിയ താരനിരയുടെ അകമ്പടിയോടെ വലിയ മുതൽ ഒരുക്കുന്ന ഈ ചിത്രം ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസിറെജിയാണ് നിർമ്മിക്കുന്നത്.
അർജുൻ അശോകനും, മുരളി ഗോപിയും മറ്റു രണ്ടുസുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ,രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.
സുകന്യ വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിൻ്റെ മാറ്റുകൂട്ടുന്നു .
എക്സിക്കുട്ടീവ് പ്രൊഡ്യൂ സേർസ്- ജോമി ജോസഫ്, രാഹുൽ റെജി
ഛായാഗ്രഹണം - എസ്. ശരവണൻ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
കലാസംവിധാനം- സാബു റാം.
മേക്കപ്പ് സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈൻ- സമീരസനിഷ്.
സ്റ്റിൽസ് - ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക്പ്രദീപ്.
പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ.
പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്.
മൂന്നാർ,കാന്തല്ലൂർ, തേനി, വാഗമൺ.
മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വാഴൂർജോസ്.






