
ബിഗ് സ്ക്രീനില്‍ ഇതുവരെ മുഖം കാണിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി ജനിച്ച നാള്‍ മുതല്‍ താരമായതാണ്. പിന്നീട് ദിലീപ്-മഞ്ജു വിവാഹബന്ധം തകര്‍ന്നപ്പോള്‍ മീനാക്ഷിയെടുത്ത തീരുമാനമാണ് താരപുത്രിയെ വാര്‍ത്തകളില്‍ നിറച്ചത്. കാവ്യയെ വിവാഹം ചെയ്യാന്‍ ദിലീപ് തീരുമാനിച്ചപ്പോള്‍ മുന്നിലുണ്ടായിരുന്ന ആളാണ് മീനാക്ഷി.
പിന്നീട് ദിലീപിന്റെ ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളും ആരോപണങ്ങളും വന്നപ്പോഴും മീനൂട്ടി അച്ഛനൊപ്പം കരുത്തായും പിന്തുണയായും നിന്നു. അച്ഛന്റെ മകളായി എന്നും ദിലീപിനൊപ്പമുണ്ട് മീനൂട്ടി. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരപുത്രിയാണ് മീനാക്ഷി. കാവ്യമാധവന്റെ ലക്ഷ്യയുടെ മോഡലായി മീനാക്ഷി മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.
ഇപ്പോഴിതാ ഹിന്ദി ഗാനത്തിന് ഭാവാർദ്രമായ റീലൊരുക്കുകയാണ് മീനാക്ഷി ദിലീപ്. ഹൻസിക പരീക്കിന്റെ ‘രത്തിയാൻ’ എന്ന ട്രാക്കിനൊപ്പമാണ് മീനാക്ഷിയുടെ പുതുപുത്തന്‍ റീല്‍. മീനാക്ഷിയുടെ മുഖത്തു മിന്നിമാഞ്ഞു പോകുന്ന ഭാവങ്ങളാണ് റീലിന്റെ പ്രധാന ആകർഷണം. വിത്ത് ഔട്ട് മേക്കപ്പിലുള്ള ഒരു ലുക്കും, അണിഞ്ഞൊരുങ്ങി സാരിയില്‍ സുന്ദരിയായ ഒരു ലുക്കും മീനാക്ഷി പങ്കുവച്ച വീഡിയോയില്‍ കാണാം.
വലിയ കണ്ണട ധരിച്ച് കാഷ്വൽ ഹൂഡിയിലാണ് മീനാക്ഷി ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് സാരിയിലേക്കുള്ള മേക്കോവറില്‍ അലസമായി മുടിയഴിച്ചിട്ട് ചുവന്ന വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ പാട്ടിനൊപ്പം പ്രത്യക്ഷപ്പെടുന്ന താരപുത്രിയെ കാണാം. ആ സമയത്തും മുഖത്തു വിരിയുന്ന മനോഹരമായ ഭാവങ്ങള്‍ റീലിന്റെ ശ്രദ്ധ കൂട്ടുന്നു. കേരളക്കര മുഴുവന്‍ സാരിലുക്കില്‍ വിഷു ആഘോഷിച്ചപ്പോള്‍ വൈബ് ലുക്കിലെത്തിയ മീനാക്ഷിയുടെ റീല്‍ വൈറായി മാറുകയാണ്.
10 ലക്ഷത്തിലേറെപ്പേരാണ് മീനാക്ഷിയുടെ റീൽ വിഡിയോ കണ്ടത്. നിരവധി ആരാധകരും താരങ്ങളും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ബേബി ഗേൾ’ എന്നു വിളിച്ചായിരുന്നു ദയ സുജിത്തിന്റെ പ്രതികരണം. ‘ഇത്രയും കാലം എവിടെയായിരുന്നു, ഈ വൈബ് ഒക്കെ എല്ലാ ദിവസവും ആവർത്തിച്ചുകൂടെ, സാരിയിൽ മീനാക്ഷി അതീവ സുന്ദരി ആയിരിക്കുന്നു...’ എന്നതടക്കമാണ് കമന്റുകള്‍. എന്നാല്‍ മേക്കപ്പ് ഇല്ലാതെയുള്ള ലുക്കില്‍ മീനാക്ഷി തന്നെയാണ് എന്ന് തിരിച്ചറിയാന്‍ പ്രയാസമാണെന്ന് കുറിക്കുന്നവരും കുറവല്ല. മീനാക്ഷിയുടെ പതിവ് ലുക്കില്‍ നിന്ന് വ്യത്യസ്തമായതു കൊണ്ട് പലരുടെയും കമന്റുകള്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയെ പോലെയുണ്ട് എന്നായിരുന്നു. ഇത് മീനാക്ഷി ദിലീപ് തന്നെയാണ് എന്ന് മറുപടി കമന്റ് നല്‍കിയവരുമുണ്ട്.
മീനാക്ഷി പങ്കുവച്ച വീഡിയോയ്ക്ക് അമ്മ മഞ്ജു വാര്യരും ലൈക്ക് അടിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ഫോട്ടോയ്ക്ക് വരുന്നത്. മീനാക്ഷി ഒറ്റയ്ക്കുള്ള ഫോട്ടോകള്‍ക്ക് പലതിനും മഞ്ജു വാര്യര്‍ ലൈക്ക് അടിക്കാറുണ്ട്. കാവ്യയുടെ ലക്ഷ്യ ബ്രാന്റിന്റെ പ്രമോഷന്റെ ഭാഗമായി എടുത്ത ഫോട്ടോകള്‍ ലക്ഷ്യയെ മീനാക്ഷി ടാഗ് ചെയ്തുകൊണ്ട് പങ്കുവയ്ക്കുന്നതോ, അച്ഛനൊപ്പമുള്ളതോ ആയ ഫോട്ടോകള്‍ക്ക് മഞ്ജു ലൈക്ക് അടിക്കാറില്ല. മീനാക്ഷിയെ മഞ്ജു സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നുണ്ടെങ്കിലും, തിരിച്ച് മീനാക്ഷി ഫോളോ ചെയ്യുന്നില്ല എന്നതും മറ്റൊരു കൗതുകമാണ്.
കഴിഞ്ഞ മാസമായിരുന്നു മീനാക്ഷിയുടെ 26-ാം പിറന്നാൾ. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ആസ്റ്ററിൽ ഡെർമറ്റോളജി വിഭാഗത്തിണിപ്പോള്‍ ജോലി ചെയ്യുന്നത്. നല്ലൊരു നർത്തകി കൂടിയായ മീനാക്ഷിയുടെ ഡാൻസ് റീലുകൾക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.






