
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. ഇപ്പോള്‍ കുടുംബത്തിനൊപ്പം വിഷു ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം. വീട്ടിലെ വിഷുകണിയുടെയും വിഷു സദ്യയുടെയുമൊക്കെ ചിത്രങ്ങള്‍ നവ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.
2001-ല്‍ പുറത്തിറങ്ങിയ ' ഇഷ്ടം' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് നവ്യ നായര്‍. പിന്നീട് നന്ദനം, പാണ്ടിപ്പട, കല്യാണരാമന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നവ്യ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയായി മാറി. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത നവ്യ, 2022ല്‍ ' ഒരുത്തീ' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി.
സന്തോഷ് മേനോന്‍ ആണ് നവ്യയുടെ ഭര്‍ത്താവ്. സായ് കൃഷ്ണ എന്നാണ് ഇവരുടെ മകന്റെ പേര്. സിനിമയിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ സജീവമാണ് ഇപ്പോള്‍ നവ്യ.






