
സൗഹൃദങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന നടനാണ് ആര്യ. സുഹൃത്തുക്കള്‍ക്കൊപ്പം ജോളിയടിച്ചിരിക്കുന്ന ആര്യയുടെ വീഡിയോ ഒക്കെ പലപ്പോഴും ഫാന്‍ പേജുകളില്‍ വൈറലായി മാറാറുണ്ട്. എന്നാല്‍ വിവാഹത്തിന് ശേഷം ആര്യ കുറച്ച് സീരിയസ് ആയോ എന്നൊരു സംശയം ആരാധകര്‍ക്കിടയിലുണ്ട്.
ഇപ്പോഴിതാ ആരാധകരുടെ ഈ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ആര്യ. തന്റെ പുതിയ ചിത്രമായ മിസ്റ്റര്‍ എക്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളജില്‍ പരിപാടിക്കെത്തിയതായിരുന്നു താരം.
എനിക്ക് കിട്ടിയ അനുഗ്രഹമാണ് സയേഷ. അതിന് ശേഷം മകള്‍ അരിയാന വന്നു, ജീവിതം കൂടുതല്‍ മനോഹരമായി . ജീവിതം കുറച്ചു കൂടി മെച്ചപ്പെട്ടു. ആര്യ പറഞ്ഞു. ഇതിന് പിന്നാലെയാണ് വിവാഹത്തിന് ശേഷം എന്തുകൊണ്ടാണ് ഇത്ര സീരിയസ് ആയത് എന്ന ചോദ്യവുമായി അവതാരകനെത്തിയത്. കുടുംബം ആയതോടെ ജീവിതത്തില്‍ കുറച്ച് ഉത്തരവാദിത്തങ്ങളൊക്കെയായി എന്നായിരുന്നു ഇതിന് ആര്യയുടെ മറുപടി.
2019 ല്‍ ആണ് നടി സയേഷ സൈഗാളുമായുള്ള ആര്യയുടെ വിവാഹം നടന്നത്. ആര്യയെക്കാള്‍ 16 വയസ്സ് പ്രായം കുറവാണ് സയേഷയ്ക്ക്. ഗജനികാന്ത് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചപ്പോഴുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്.
ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ട്രെഡീഷണല്‍ മുസ്ലീം ആചാരപ്രകാരമാണ് വിവാഹം നടന്നത്. 2021 ല്‍ ഇരുവര്‍ക്കും മകളും പിറന്നു. അതേസമയം വിവാഹത്തിന്റെ പേരില്‍ ആര്യക്ക് ആരും മാല ചാര്‍ത്തും എന്ന പേരില്‍ ഒരു റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു നടന്‍. പല പെണ്‍കുട്ടികളും ആര്യയെ വിവാഹം ചെയ്യാനുള്ള ആ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ പേരിൽ വൻതോതിൽ വിമർശനങ്ങളും നടന് നേരിടേണ്ടി വന്നിരുന്നു.






