
പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേശ് ശിവന് സംവിധാനം ചെയ്ത ചിത്രമാണ് ' ലവ്ഇന്ഷുറന്സ് കമ്പനി' . വമ്പന്‍ ഹൈപ്പില്‍ എത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മാനുഷി ഖൈര്‍. തിയേറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്ക്രീനില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അന്തംവിട്ടിരിക്കുന്ന തന്റെ ഒരു വീഡയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ടാണ് മാനുഷി ചിത്രത്തിനെതിരെ രംഗത്തെത്തിയത്.
' കിഡ്നി ടച്ചിങ് മൂവി ഓഫ് ദി ഇയര്‍' എന്ന പരിഹാസരൂപേണയുളള കുറിപ്പോടെയാണ് മാനുഷി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ തിരക്കഥയിലെ അവ്യക്തതയെയും മേക്കിങ്ങിലെ പോരായ്മകളെയും തമാശരൂപേണ വിമര്‍ശിക്കുകയാണ് താരം ഇതിലൂടെ ചെയ്തത്.
തമിഴ് സിനിമയില്‍ പുതിയൊരു സയന്‍സ് ഫിക്ഷന്‍ റോം-കോം പരീക്ഷണം എന്ന നിലയിലാണ് ചിത്രം എത്തിയതെങ്കിലും തിയേറ്ററില്‍ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്ജെസൂര്യ, മിഷ്കിന്, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ പ്രദീപ് രംഗനാഥന്റെ അച്ഛനായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനുരുദ്ധ് രവിചന്ദറാണ്. നയന്‍താരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവന് സ്ക്രീന്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നാനും റൗഡി താൻ, കാതുവാകുല രണ്ട് കാതൽ എന്നീ സിനിമകൾക്ക് ശേഷം വിഘ്നേശ് ശിവൻ ഒരുക്കുന്ന സിനിമയാണ് ലവ് ഇൻഷുറൻസ് കമ്പനി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.






