
മലയാള സിനിമയിലെ യുവതാരങ്ങളായ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിദര്‍ശനും തമ്മില്‍ പണയത്തിലാണെന്നും ഇരുവരും വിവാഹതിരാകാന്‍ പോകുന്നുവെന്നുമുളള ചര്‍ച്ചകള്‍ക്ക് വീണ്ടും വിരവമമിട്ട് നടി ലിസി ലക്ഷ്മി. വിഷുദിനത്തില്‍ ലിസി പങ്കുവെച്ച ആശംസ പോസ്റ്റിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റിനാണ് താരം നേരിട്ട് മറുടപടി നല്‍കിയത്.
‘എല്ലാവര്ക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു. ഏവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു’ എന്നായിരുന്നു ലിസിയുടെ വിഷു പോസ്റ്റ്. ഇതിന് താഴെയാണ് കല്യാണിയും പ്രണവും തമ്മിലുളള വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന് ഒരു ആരാധകന് കമന്റ് ചെയ്തത്. എന്നാല്‍ ഒട്ടും വൈകാതെ തന്നെ ഇതൊരു ‘തെറ്റായ വാര്‍ത്തയാണ്’ എന്ന് ലിസി മറുപടി നല്കി. അനാവശ്യ ചോദ്യം ഉന്നയിച്ച ആളെ പരിഹസിച്ചുകൊണ്ട് നിരവധി പേര് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്.

അതേസമയം തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് പ്രണവും കല്യാണിയും നേരത്തെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ സിനിമകളിലെ ഇവരുടെ ഓണ്‍സ്ക്രീന്‍ കെമിസ്ട്രി കണ്ട് ആരാധകര്‍ക്കിടയില്‍ രൂപപ്പെട്ട സങ്കല്‍പ്പങ്ങള്‍ക്കാണ് ലിസി ഇപ്പോള്‍ വീണ്ടും വ്യക്തത വരുത്തിയിരിക്കുന്നത്.







Comments