ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ആക്ഷൻ, മാസ്സ്, ബ്രഹ്മാണ്ഡം; കാട്ടാളൻ ട്രെയ്‌ലർ പുറത്തിറങ്ങി

Authored by Web Desk | Last updated: 16 Apr 2026, 2:18 PM | 3 min read

Print
kattalan-trailer
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ മലയാളം ട്രെയ്‌ലർ പുറത്ത്. തീയേറ്ററുകളെ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പുകളാക്കുന്ന ചിത്രമായിരിക്കും "കാട്ടാളൻ" എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. പ്രേക്ഷകരെ ഒരേ സമയം ഞെട്ടിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. കെജിഎഫ്, സലാർ, മാർക്കോ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ രവി ബസ്‌റൂർ ഒരുക്കിയ പശ്‌ചാത്തല സംഗീതവും ചിത്രത്തിലെ ദൃശ്യങ്ങളെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്. ഇത് മാത്രമല്ല, ഇന്ത്യയിൽ തന്നെ ആദ്യമായി മൂന്നു വ്യത്യസ്ത പശ്‌ചാത്തല സംഗീതത്തിലൂടെയാണ് ഈ ട്രെയ്‌ലർ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയ്‌ലർ സെറ്റിങ്സിൽ നിന്ന് പ്രേക്ഷകർക്ക് ആ മൂന്നു വ്യത്യസ്ത പശ്‌ചാത്തല സംഗീതവും തിരഞ്ഞെടുത്ത് ട്രെയ്‌ലർ കാണാൻ സാധിക്കും. ട്രെയ്‌ലർ ഭാഷ മാറ്റുന്നത് പോലെ ട്രെയ്‌ലറിന്റെ പശ്‌ചാത്തല സംഗീതം മാറ്റുന്ന തരത്തിൽ ഒരു ട്രെയ്‌ലർ പുറത്തു വരുന്നത് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാണെന്ന പ്രത്യേകതയുമുണ്ട്. ഒറിജിനൽ ജംഗിൾ ബീസ്റ്റ് തീം, വൈൽഡ് ബീസ്റ്റ് തീം, ഹൗസ ഓഷ്യൻ ബീസ്റ്റ് തീം എന്നിവയാണ് ട്രെയ്‌ലർ പശ്‌ചാത്തല സംഗീതമായി ഉൾപ്പെടുത്തിയിരിക്കുന്ന മൂന്ന് വ്യത്യസ്ത തീമുകൾ.





പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിലീസുകളിലൊന്നായി മെയ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ' എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രമാണിത്. ആൻ്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, "കിൽ" എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.


ആന്റണി വർഗീസ് ഉൾപ്പെടുന്ന ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണം ആയി മാറുമെന്നാണ് ട്രെയ്‌ലർ കാണിച്ചു തരുന്നത്. മലയാള സിനിമ ഇത് വരെ കാണാത്ത അമ്പരപ്പിക്കുന്ന മെഗാ കാൻവാസിൽ ഒരുക്കിയ സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് നേരത്തെ പുറത്തു വന്ന ടീസറും, ഇപ്പോഴെത്തിയ ട്രെയ്‌ലറും കാണിച്ചു തരുന്നുണ്ട്. ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലന്റിൽ ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ "പോങ്" എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.


തീയേറ്ററുകളിൽ പ്രകമ്പനം സൃഷ്‌ടിക്കുന്ന ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമൊരുക്കുന്ന കന്നഡ സംഗീത സംവിധായകൻ രവി ബസ്‌റൂർ ഈ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുമ്പോൾ, ത്രസിപ്പിക്കുന്ന തീയേറ്റർ അനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന് ട്രെയ്‌ലർ തന്നെ വ്യക്തമാക്കി തരുന്നുണ്ട്. അടുത്തിടെ പുറത്തു വന്ന, രവി ബസ്‌റൂർ ഒരുക്കിയ, ചിത്രത്തിലെ ജംഗിൾ ബീസ്റ്റ് തീമും ഏറെ ശ്രദ്ധ നേടിയിരുന്നു. അന്താരാഷ്ട്ര ചിത്രങ്ങളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ആക്ഷനും സംഗീതവുമായി ഒരു പാൻ ഇന്ത്യൻ ആക്ഷൻ ദൃശ്യ വിസ്മയമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്. ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ഉണ്ണി ആർ ആണ്.


മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്ന് ഇതിനോടകം സ്വന്തമാക്കിയ ചിത്രം, ഷൂട്ടിംഗ് പൂർത്തിയാവുന്നതിന് മുൻപ് തന്നെ മലയാളത്തിലെ പല പ്രീ റിലീസ് റെക്കോർഡുകളും ഭേദിച്ച് കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ഹോംബാലെ ഫിലിംസ് കർണാടകയിൽ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി വിതരണാവകാശം സ്വന്തമാക്കിയത് ജെ വേൽ(ജയ് വിരാത്ര എന്റർടൈൻമെന്റ് ലിമിറ്റഡ്) ആണ്. ടി സീരീസ് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ഷെമാറൂ ആണ് ചിത്രത്തിൻ്റെ ഡിജിറ്റൽ, സാറ്റലൈറ്റ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ഫാർസ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പൻ വിദേശ റിലീസിനായി "കാട്ടാളൻ" ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.


എക്സികുട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം - റെനഡിവേ, അഡീഷണൽ ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, സംഗീതം- രവി ബസ്റൂർ, അഡീഷണൽ സോങ്ങ് - ബി അജെനീഷ് ലോക്നാഥ്, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി- രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈനർ- കിഷൻ, സപ്ത റെക്കോർഡ്‌സ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, വരികൾ- സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ- അമൽ സി സദർ, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്സ്- 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബുഷൻ പാർട്ണർ - ഫാർസ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മലയാളം പിആർഒ- ആതിര ദിൽജിത്, ഹിന്ദി മാർക്കറ്റിങ്- മാക്സ് മാർക്കറ്റിങ് ലിമിറ്റഡ്, തമിഴ് പിആർഒ- സതീഷ് എസ് 2 ഇ, ശ്രീ വെങ്കടേഷ് പി, തമിഴ് ഡിജിറ്റൽ മാർക്കറ്റിങ്- ആകാശ്, തെലുങ്ക് പിആർഒ- വംശി ശേഖർ, തെലുങ്ക് ഡിജിറ്റൽ മാർക്കറ്റിങ് - ഹാഷ്ടാഗ് മീഡിയ, ദിലീപ്, കന്നഡ പിആർഒ- ശ്രേയ ഉഞ്ചലി, ടൈറ്റിൽ ഡിസൈൻ- ഐഡൻറ് ലാബ്സ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.



Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Meenakshi Dileep (Image Source: Instagram)

ആദ്യം കാഷ്വൽ ഹൂഡിയില്‍; പിന്നെ അലസമായി മുടിയഴിച്ചിട്ട് സാരി ലുക്കില്‍...; വിഷു വൈബില്‍ ട്രെന്‍ഡിംഗ് റീലുമായി മീനാക്ഷി ദിലീപ്; ലൈക്കടിച്ച് അമ്മ മഞ്ജുവാര്യര്‍

' ആ സിനിമ ഏറ്റവും വലിയ തെറ്റ്, അതിനു ശേഷം മാസ് റോളുകള്‍ ചെയ്യാന്‍ എനിക്ക് പേടിയാണ്' ; ഗൗതം കാര്‍ത്തി

' ആ സിനിമ ഏറ്റവും വലിയ തെറ്റ്, അതിനു ശേഷം മാസ് റോളുകള്‍ ചെയ്യാന്‍ എനിക്ക് പേടിയാണ്' ; ഗൗതം കാര്‍ത്തി

മധുരമീ ജീവിതം- ഓഡിയോലോഞ്ച് നടന്നു

മധുരമീ ജീവിതം- ഓഡിയോലോഞ്ച് നടന്നു

' ദൈവം എനിക്ക് നല്‍കിയ സ്വര്‍ഗ്ഗത്തില്‍ നിന്നുളള മാലാഖ' ; മകള്‍ ആദ്യ കുര്‍ബ്ബാന സ്വീകരിച്ച സന്തോഷം പങ്കിട്ട് കുറിപ്പുമായി മുക്ത

' ദൈവം എനിക്ക് നല്‍കിയ സ്വര്‍ഗ്ഗത്തില്‍ നിന്നുളള മാലാഖ' ; മകള്‍ ആദ്യ കുര്‍ബ്ബാന സ്വീകരിച്ച സന്തോഷം പങ്കിട്ട് കുറിപ്പുമായി മുക്ത

Kunchakko Boban's birthday wishes for Izahaak (Image Source: Instagram)

‘നിന്നെ ഞങ്ങള്‍ക്ക് തന്നതിന് ദൈവത്തിന് നന്ദി പറയാത്ത ഒരു ദിവസം പോലുമില്ല...’ ജീവിതം സ്വർഗ്ഗതുല്യമാക്കിയ ഇസുവിനെ വാരിയെടുത്ത് ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

azha 3-Biopic of a Billion Girls's concept poster (Image Source: Instagram)

‘വാഴ 3, മുമ്പത്തേക്കാൾ ഉച്ചത്തിൽ പറയാത്തതെല്ലാം മന്ത്രിക്കുകയാണ്...’ വാഴ 3-ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്’കോണ്‍സെപ്റ്റ് പോസ്റ്റര്‍ പങ്കിട്ട് അണിയറപ്രവര്‍ത്തകര്‍