
തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ് സവിന്‍ സാ സംവിധാനം ചെയ്ത ചിത്രം ' വാഴ 2'. സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക് എന്നിവരാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴിഞ്ഞു.
നടന്‍ വിജയ് ബാബുവും വാഴ 2 ല്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോള്‍ വിജയ് ബാബു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പഴയൊരു സ്‌കൂള്‍ ഫോട്ടോയാണ് വൈറലാകുന്നത്. കൊല്ലം ലക്ഷ്മിനട മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം എടുത്ത ഗ്രൂപ്പ് ഫോട്ടോയാണ് താരം പങ്കുവച്ചത്.
''ഒരിക്കല്‍... ഞാനുമൊരു ' വാഴ' ആയിരുന്ന കാലത്ത്'' എന്ന അടിക്കുറിപ്പോടെയാണ് വിജയ് ബാബു ചിത്രം പോസ്റ്റ് ചെയ്തത്. ' ഇത് വാഴത്തൈ അല്ലേ', ' നിങ്ങള്‍ വാഴ അല്ല, നിങ്ങള്‍ ഒരു ആല്‍ മരം, കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും തണലേകുന്ന ആല്‍മരം' തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
വാഴ 2-ല്‍ വിജയ് ബാബു അവതരിപ്പിച്ച ' മുജീബ് മാഷ്' എന്ന കര്‍ക്കശക്കാരനായ അധ്യാപക വേഷം കൈയ്യടി നേടുകയാണ്. മങ്കിപെന്‍ എന്ന ചിത്രത്തിലെ പപ്പന്‍ സാറിന് ശേഷം വിജയ് ബാബു അവതരിപ്പിച്ച മറ്റൊരു ശക്തമായ അധ്യാപക വേഷമാണിത്.






