
സിനിമാ നടന്മാരുടെയും നടിമാരുടെയും പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. അവരുടെ കുട്ടിക്കാല ചിത്രങ്ങള്‍ കൗതുകത്തോടെയാണ് സിനിമാപ്രേമികള്‍ നോക്കിക്കാണാറുളളത്. ഇപ്പോഴിതാ മേഹാന്‍ലാലിന്റെ മക്കളായ പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാല ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ചലച്ചിത്ര നിര്‍മാതാവും മോഹന്‍ലാലിന്റെ സന്തതസഹചാരിയുമായ ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തിയാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിസ്മയേയും പ്രണവിനെയും ചേര്‍ത്തുപിടിച്ചിരിക്കുന്ന പഴയകാല ചിത്രവും ഏറ്റവും പുതിയ ചിത്രവുമാണ് അവ. 'എന്നും എപ്പോഴും...' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ശാന്തി കുറിച്ചിരിക്കുന്നത്.






