
സൈജു കുറുപ്പ് നായകനായി തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രമാണ് ' മോഹിനിയാട്ടം'. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രം 2024ല്‍ പുറത്തിറങ്ങിയ ' ഭാരതനാട്യം' എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രം വലിയ വിജയമാക്കിയ പ്രേക്ഷകരോട് നന്ദി പറയുകയാണ് സൈജു കുറുപ്പ്. സിനിമ കാണാന്‍ വന്ന പ്രേക്ഷകരോട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്‌നേഹവും കടപ്പാടും ഉണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
'' ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകരോട്, ഞങ്ങളുടെ സിനിമയെ ഇരു കൈകളും നീട്ടി സ്വീകരിച്ചതിന് ഒരുപാട് നന്ദി.. അടുത്ത് തീയറ്ററുകള്‍ ഇല്ലാഞ്ഞിട്ടും വളരെയധികം ദൂരം ബസ്സിലും ട്രെയിനിലും ഒക്ക സഞ്ചരിച്ച് സിനിമ കാണാന്‍ വന്ന പ്രേക്ഷകരോട് പറഞ്ഞാലും തീരാത്ത സ്‌നേഹവും, കടപ്പാടുമുണ്ട്... കഴിഞ്ഞ ഒരു മാസമായിട്ട് ഒരുപാട് റിലീസുകള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുളള തീയറ്ററുകളില്‍ എത്താന്‍ സാധിക്കാതെ വന്നത്... വരും ദിവസങ്ങളില്‍ ആ പരാതി തീര്‍ക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്... കൂടെ നിന്നതിനും, പിന്തുണച്ചതിനും നിറെ സ്‌നേഹം..'', സൈജു കുറുപ്പിന്റെ വാക്കുകള്‍.
സൈജു കുറുപ്പിനൊപ്പം കലാരഞ്ജിനി, ശ്രീജ രവി, സുരാജ് വെഞ്ഞാറമൂട്, വിജയ് ബാബു, ജഗദീഷ്, വിനയ് ഫോര്‍ട്ട്, ദിവ്യ എം നായര്‍, നന്ദു പൊതുവാള്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.






