
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ഒരു ജയം പോലുമില്ലാതെ തപ്പിത്തടയുന്ന കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ ജയം നിർണായകമാണ്. അഞ്ച് കളിയില്‍ നാലിലും തോറ്റ കൊല്‍ക്കത്തയ്ക്ക് ഉള്ളത് മഴകനിഞ്ഞ് നല്‍കിയ ഒറ്റപോയിന്റ്മാത്രമാണ് ഉള്ളത്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്.
തുടര്‍ വിജയങ്ങളുമായി ആത്മ വിശ്വാസത്തിലാണ് ശുഭ്മാന്‍ ഗില്ലിന്റെ ടൈറ്റന്‍സ്. ഹാട്രിക് ജയമാണ് ലക്ഷ്യമിടുന്നത്. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള ഗുജറാത്ത് ആറാം സ്ഥാനത്താണ്. തുടര്‍ വിജയങ്ങളുമായി ആത്മ വിശ്വാസത്തിലാണ് ശുഭ്മാന്‍ ഗില്ലിന്റെ ടൈറ്റന്‍സ്. ഹാട്രിക് ജയമാണ് ലക്ഷ്യമിടുന്നത്. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള ഗുജറാത്ത് ആറാം സ്ഥാനത്താണ്.
ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.
ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്സ്, ഷാരൂഖ് ഖാന്‍, രാഹുല്‍ ടെവാട്ടിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, മാനവ് സുതര്‍ / അശോക് ശര്‍മ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), സുനില്‍ നരെയ്ന്‍, ടിം സെയ്ഫര്‍ട്ട്, അംഗ്കൃഷ് രഘുവംഷി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, റിങ്കു സിംഗ്, റോവ്മാന്‍ പവല്‍, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ്, വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി.




