ലുവാണ്ട: ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭഗമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ അംഗോളയിലെത്തി. ജോണ്‍ പോള്‍ രണ്ടാമനും(1992) ബെനഡിക്ട് പതിനാറാമനും( 2009) ശേഷം അംഗോള സന്ദര്‍ശിക്കുന്ന മാര്‍പാപ്പയാണ് അദ്ദേഹം. അംഗോളയുടെ പ്രസിഡന്റ് ജോവാവോ ലോറെന്കോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 44 ശതമാനം കത്തോലിക്കരാണ്. ഇന്നു ലുവാണ്ടയ്ക്ക് പുറത്തുള്ള കിലാംബയില്‍ തുറന്ന വയലില്‍ അദ്ദേഹം ദിവ്യബലി അര്‍പ്പിക്കും. അതിനുശേഷം ഹെലികോപ്റ്ററില്‍ 16ാം നൂറ്റാണ്ടിലെ പള്ളിയും പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായ മുക്സിമയിലേക്ക് യാത്ര ചെയ്യും. നാളെ അദ്ദേഹം 18,000 കിലോമീറ്റര്‍ വരുന്ന ആഫ്രിക്കന്‍ പര്യടനത്തിലെ അവസാന വേദിയായ ഇക്വറ്റോറിയല്‍ ഗിനിയയിലേക്ക് പോകും.



