ടെഹ്റാന്: തങ്ങളും അമേരിക്കയും തമ്മിലുള്ള അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഇറാന്. അടുത്ത ഘട്ടം ചര്‍ച്ചകള്‍ക്ക് മുമ്പ് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടതുണ്ടെന്ന് ഇറാന് വിദേശകാര്യമന്ത്രി സഈദ് ഖാത്തിബ്സദേ വ്യക്തമാക്കി. 'ചര്‍ച്ചയ്ക്കുള്ള ചട്ടക്കൂട് അംഗീകരിക്കുന്നതുവരെ, ഞങ്ങള്‍ക്ക് തീയതി നിശ്ചയിക്കാന്‍ കഴിയില്ല... യഥാര്‍ത്ഥത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാല്‍, രാജ്യാന്തര നിയമങ്ങളില്‍നിന്ന് ഇറാനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണു ഉടമ്പടിയിലെത്താന്‍ തടസമായത്' - അദ്ദേഹം പറഞ്ഞു.



