
ആലപ്പുഴ: ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്നു യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്‌റ്റില്‍.ആലപ്പുഴ കറുകയില്‍ തൈക്കുടംവെളി വീട്ടില്‍ ദിപിന്‍ കുമാറിനെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്. മണ്ണഞ്ചേരി പഞ്ചായത്ത് തകിടിയില്‍ വെളിയില്‍ വീട്ടില്‍ ജയരാജിന്റെ മകള്‍ രേഷ്‌മ(24) ജീവനൊടുക്കിയ കേസിലാണ് അറസ്‌റ്റ്. കഴിഞ്ഞ സെപ്‌റ്റംബര്‍ 17നാണ് രേഷ്‌മ ആത്മഹത്യ ചെയ്‌തത്. ഇതേത്തുടര്‍ന്നു സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതി. രേഷ്‌മയുടെ മാതാപിതാക്കള്‍ കാഴ്‌ചപരിമിതിയുള്ളവരാണ്.
ആലപ്പുഴ ഡിവൈ.എസ്.പി: ജി.ബി. മുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ദിപിനെ അറസ്‌റ്റ് ചെയ്‌തത്. ആലപ്പുഴ നോര്‍ത്ത് എസ്.എച്ച്.ഒ: എം.ജെ. അരുണ്‍, എസ്.ഐ. വിജുലാല്‍, സീനിയര്‍ സിവല്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍, പ്രമോദ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.






