മലപ്പുറം: ഒന്‍പതു പേരുടെ മരണത്തിനിടയാക്കിയ വാല്‍പാറ വാഹനാപകടത്തില്‍ പരുക്കേറ്റ രണ്ടു പേരുടെ നില അതിഗുരുതരം. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അതീവതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ടൂറിസ്‌റ്റ് വാന്‍ ൈഡ്രവര്‍ മുഹമ്മദ് ഫയീസും (21) സ്‌കൂള്‍ ബസിന്റെ ൈഡ്രവര്‍ കുന്നക്കാവ് സ്വദേശി നൗഷാദ് അലി (39)യുമാണ് അതി ഗുരുതരാവസ്‌ഥയില്‍.
ഇവര്‍ക്കു പുറമെ അപകടത്തില്‍ മരിച്ച സാജിതയുടെ മകന്‍ ഷഹദീന്‍ മുഹമ്മദ്(11), ഷകീലയുടെ മകള്‍ മസ്‌നീന്‍(11) എന്നിവരും ചികിത്സയിലാണ്.
പൊള്ളാച്ചി ഗവ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മസ്‌നീനെ ഇന്നലെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മാതാവ് ഷക്കീനയുടെ മരണ വിവരം ഇനിയും മസ്‌നീനെ അറിയിച്ചില്ല. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഷഹദീന്‍ മുഹമ്മദിനെ ആരോഗ്യസ്‌ഥിതിയില്‍ മാറ്റംവന്നതോടെ ഇന്നലെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നും വാര്‍ഡിലേക്ക് മാറ്റി.
കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുപേരേയും കേരളത്തിലേക്കു മാറ്റാനുള്ള സാഹചര്യം പരിശോധിച്ചിരുന്നെങ്കിലും നിലവിലെ സ്‌ഥിതിയില്‍ യാത്രചെയ്ുക നിലകൂടുതല്‍ വഷളാകാന്‍ കാരണമാവുമെന്നതിനാല്‍ വേണ്ടെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ കേരളത്തില്‍ നിന്നുള്ള ഡോക്‌ടര്‍മാരുടെ സംഘവും കോയമ്പത്തൂര്‍ ആശുപത്രിയില്‍ എത്തി ചികിത്സയിലുള്ളവരുടെ സ്‌ഥിതിഗതികള്‍ വിലയിരുത്തി.
പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ 17ന് വൈകിട്ട് 5.20 ന് ആണ് വാല്‍പ്പാറ ചുരം റോഡില്‍ 800 അടി താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. വാഹനത്തില്‍ ൈഡ്രവര്‍ ഉള്‍പ്പെടെ 13 പേരാണ് ഉണ്ടായിരുന്നത്. മരിച്ച ഒമ്പതുപേരുടേയും പോസ്‌റ്റ്‌മോര്‍ട്ടവും പൊള്ളാച്ചി ആശുപത്രിയിലാണു നടത്തിയത്. അര്‍ധരാത്രിയോടെ ആരംഭിച്ച പോസ്‌റ്റ്‌മോര്‍ട്ടം പുലര്‍ച്ചെ അഞ്ചരയോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് പുലര്‍ച്ചെ 6.10നാണ് പോലീസ് അകമ്പടിയോടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സുകള്‍ കേരളത്തിലേക്ക് തിരിച്ചത്.
വി.പി.നിസാര്‍






