കണ്ണൂര്‍/നോയിഡ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ഥി നിതിന്‍രാജിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവരെ കണ്ണൂര്‍ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ നോയിഡയില്‍ പോയി അറസ്‌റ്റു ചെയ്‌തു.
എന്നാല്‍ നിതിന്റെ അവസാനമൊഴിയുണ്ടായിട്ടും കാരണക്കാരെന്നു പറയുന്ന അധ്യാപകര്‍ ഇപ്പോഴും കാണാമറയത്ത്. ഇത് അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് അവസരമൊരുക്കുന്നതിനും അന്വേഷണം ലോണ്‍ ആപ്പിലേക്ക് വഴിതിരിച്ചു വിടുന്നതിനുമാണെന്നും ആക്ഷേപമുണ്ട്. നിതിന്റെ മരണത്തില്‍ ആരോപണവിധേയരായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ. റാം, അസോസിയേറ്റ് പ്രഫസര്‍ ഡോ. സംഗീത എന്നിവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള
ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ടെങ്കിലും അറസ്‌റ്റിനുള്ള ആത്മാര്‍ഥമായ ശ്രമം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകാത്തത് വീട്ടുകാര്‍ക്കടക്കം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഭീഷണി മുഴക്കിയെന്നു പറയുന്ന ഇന്‍സ്‌റ്റന്റ് ഫണ്ട്‌സ് എന്ന ലോണ്‍ ആപ്പ് നടത്തിപ്പുകാരായ പ്രതികളെയാണ് നോയിഡയില്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ൈക്രം പോലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി (32), ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവല്‍ (28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നിധിന്‍രാജ്‌ന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ സിറ്റി സൈബര്‍ ൈക്രം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. മിഥുന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ കെ. സുനില്‍, നിജിന്‍ രാജ് എന്നിവരാണ് നോയിഡയില്‍ വച്ച് പ്രതികളെ പിടികൂടിയത്. വിദ്യാര്‍ഥിയുടെ അധ്യാപിക നല്‍കിയ പരാതിയിലാണ് നടപടി ഉണ്ടായത്. ലോണ്‍ ആപ്പില്‍ വിളിച്ചവരെ നോയിഡയില്‍ പോയി അറസ്‌റ്റു ചെയ്‌ത പോലീസിന് ഒളിവിലുള്ള അധ്യാപകരെ കണ്ടെത്താനാവാത്തത് സ്വാധീനം മൂലമാണെന്ന ആരോപണമുണ്ട്.
വിദ്യാര്‍ഥി ലോണ്‍ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് റഫറന്‍സ് എന്ന രീതിയില്‍ നല്‍കിയിരുന്ന ടീച്ചറുടെ ഫോണ്‍ നമ്പറിലേക്ക് നിരന്തരം കോളുകളും മെസേജുകളും വന്നിരുന്നു. പണം അടച്ചില്ലെങ്കില്‍ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇവര്‍ ഒരു മണിക്കൂറില്‍ തന്നെ നിരവധി കോളുകള്‍ അധ്യാപികയ്‌ക്ക് ചെയ്‌തിരുന്നു. ഓരോ നമ്പര്‍ ബ്ലോക്ക് ചെയ്‌താലും മറ്റു നമ്പറുകളില്‍ നിന്നും ശല്യം തുടര്‍ന്നു. പ്രതികള്‍ കോണ്‍ടാക്‌ട് ചെയ്‌ത നമ്പറുകള്‍ എല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും സജീവമായ ഒരു നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നോയിഡയിലുണ്ടെന്ന് മനസിലാക്കി പോലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു.
നോയിഡ പോലുള്ള സ്‌ഥലത്ത് പ്രതികളെ കണ്ടെത്തുന്നത് പ്രയാസകരമായെങ്കിലും കേരള പോലീസിന്റെ മികവാര്‍ന്ന അന്വേഷണത്തില്‍ പ്രതികള്‍ നിയന്ത്രിച്ചിരുന്ന സ്‌ഥാപനം കണ്ടെത്താന്‍ സാധിച്ചു. ഒരു ഐ.ടി. പാര്‍ക്കിന് സമാനമായ രീതിയില്‍ അവിടെ 40 ഓളം ജീവനക്കാര്‍ ജോലി ചെയ്‌തിരുന്നു. ലോണ്‍ ആപ്പുകള്‍ പ്രമോട്ട് ചെയ്ുന്നതും പണം നല്‍കുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങള്‍ ചെയ്ുന്നതും ഇവിടെ നിന്നായിരുന്നു. നോയിഡ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ പ്രതികള്‍ ആളുകളെ വിളിക്കാന്‍ ഫോണിന് പകരം സിം ബോക്‌സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഒരേസമയം 30 സിം കാര്‍ഡുകള്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുന്നവയായിരുന്നു ഇവ. സ്‌ഥാപനം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടികൂടിയ പോലീസ് സിം ബോക്‌സുകളും സിം കാര്‍ഡുകളും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്‌തു.






