പാങ്ങ്(മലപ്പുറം): വിനോദയാത്രയുടെ സന്തോഷം പങ്കുവെക്കാനിറങ്ങിയ അധ്യാപക സംഘത്തിന്റെ ഓര്‍മ്മകള്‍ നൊമ്പരമായപ്പോള്‍ അവശേഷിച്ച് ആശ ടീച്ചര്‍ യാത്രയ്‌ക്കിടെ പാടിയ ഗാനം. വാഹനത്തിനുള്ളില്‍ കൂട്ടുകാരോടൊപ്പം ആസ്വദിച്ച് പാടിയ 'പൂക്കള്‍ പനീനീര്‍ പൂക്കള്‍'... എന്ന ഗാനത്തിലെ 'നമ്മള്‍ നെയ്ും വസന്തം മായരുതെങ്ങും'... എന്ന വരികള്‍ അവസാനിക്കുമ്പോഴേക്കും, വിധി ആ വസന്തത്തെ നിശ്ശബ്‌ദമാക്കി. ആ സന്തോഷനിമിഷങ്ങള്‍ രേഖപ്പെടുത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ കണ്ണീരുണര്‍ത്തുന്ന ഓര്‍മ്മകളായി മാറിയിരിക്കുകയാണ്. ഒന്നാം ക്ലാസുകാരന്‍ അജുവിന്റെ അമ്മയായ ആശ ടീച്ചര്‍, പതിവിന് വിപരീതമായി ഇത്തവണ മകനെ വീട്ടിലാക്കിയാണ് യാത്രയ്‌ക്കെത്തിയത്. വേദനകള്‍ക്കിടെയും അപകടത്തില്‍നിന്ന് കുട്ടിയെങ്കിലും രക്ഷപ്പെട്ടുവെന്ന ആശ്വാസത്തിലാണ് ബന്ധുക്കള്‍.






