
ലക്ട്രിക് എംപിവിയുടെ വില കുത്തനെ ഉയര്‍ത്തി ഞെട്ടിച്ചിരിക്കുകയാണ് എംജി മോട്ടോഴ്‌സ്. 2026 ഏപ്രില്‍ മാസത്തോടെ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ച വില പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഇതോടെ വില വര്‍ധനവ് ലഭിക്കുന്ന ആദ്യ മോഡലായി M9 മാറി. ബ്രാന്‍ഡിന്റെ സെലക്ട് റീട്ടെയില്‍ നെറ്റ്വര്‍ക്ക് വഴി വില്‍ക്കുന്ന ആഡംബര ഇലക്ട്രിക് എംപിവിക്ക് ഒറ്റയടിക്ക് 5 ലക്ഷം രൂപയാണ് കമ്പനി ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ 70.90 ലക്ഷം രൂപയായിരുന്ന എക്‌സ്‌ഷോറൂം വില 75.90 ലക്ഷം രൂപയായി മാറി.
എംജിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കായ എംജി സെലക്ടില്‍ നിന്നുള്ള ആദ്യ ഉല്‍പ്പന്നമെന്ന പ്രത്യേകതയും M9 ഇവിക്കുണ്ട്. കോണ്‍ക്രീറ്റ് ഗ്രേ, പേള്‍ ലസ്റ്റര്‍ വൈറ്റ്, മെറ്റല്‍ ബ്ലാക്ക് എന്നീ മൂന്ന് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളോടെയാണ് ആഡംബര ഇലക്ട്രിക് എംപിവി വാങ്ങാനാവുക. ടിപ്പിക്കല്‍ ബോക്സി മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്കുള്ള അതേ ഡിസൈനിലാണ് M9 ഇവിയും പണിതിറക്കിയിരിക്കുന്നത്.
വലിയ കണക്റ്റഡ് ടെയില്‍ ലാമ്പുകള്‍, സെല്‍ഫ്-ഹീലിംഗ് കോണ്ടിനെന്റല്‍ കോണ്ടിസീല്‍ ടയറുകളുള്ള 19 ഇഞ്ച് അലോയ് വീലുകള്‍, ഇലക്ട്രിക് ടെയില്‍ഗേറ്റ്, റൂഫ് സ്പോയിലര്‍ തുടങ്ങിയ ഘടകങ്ങളും കൂടി ചേരുമ്പോള്‍ എംജി M9 ഇവിയുടെ എക്സ്റ്റീരിയര്‍ അടിപൊളിയാണ്.
മൂന്നുവരി 7-സീറ്ററായാണ് ഇലക്ട്രിക് എംപിവി വരുന്നത്. 12.23 ഇഞ്ച് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, 7 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ, ജെബിഎല്‍ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ്, വെന്റിലേറ്റഡ്, മസാജ് ഫങ്ഷനുകളുള്ള ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, സിംഗിള്‍-പാനല്‍ സണ്‍റൂഫ്, ഡ്രൈവ് മോഡുകള്‍ എന്നീ ഫീച്ചറുകളെല്ലാം M9 ഇവിയിലുണ്ട്. രണ്ടാംനിരയില്‍ ഇരിക്കുന്നവര്‍ക്ക് പവര്‍ഡ് ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുന്നുണ്ടെന്നത് പ്രായോഗികത വര്‍ധിപ്പിക്കുന്ന കാര്യമാണ്.
90kWh ബാറ്ററി പായ്ക്കാണ് M9 ഇവിയുടെ ഹൃദയം. 241 bhp കരുത്തില്‍ പരമാവധി 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. അങ്ങനെ ഫുള്‍ ചാര്‍ജില്‍ 548 കിലോമീറ്റര്‍ റേഞ്ച് വരെ നല്‍കാന്‍ ഇതിനാവും. 11 kWh ചാര്‍ജര്‍ ഉപയോഗിച്ച് ഏകദേശം 8.5 മണിക്കൂറിനുള്ളില്‍ ബാറ്ററി 5 ശതമാനത്തില്‍ നിന്ന് 100 ശതമാനത്തിലേക്ക് വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും.






