ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; അവധിക്കാലത്തു പുലർകാലത്ത് വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തണമെന്ന് നിർദേശം

Authored by ജി. അരുൺ | Last updated: 20 Apr 2026, 9:35 AM | 2 min read

Print
Students and teachers advised to arrive at school early in the morning during the holidays
തിരുവനന്തപുരം : മധ്യവേനൽ അവധികാലത്തും പുലർക്കാലെ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തണമെന്ന വിചിത്രഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.പഠന പിന്തുണ നൽകുന്നതിനായി അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്ലാസ്സിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള ക്ലാസ് സമയമാണ് വകുപ്പ് പുതുക്കിയത്. രാവിലെ ഏഴര മുതൽ 10 വരെയാണ് ക്ലാസ്സ്‌.നേരത്തെ ഇത് രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയായിരുന്നു. കൊടും വേനലിലും ചുട്ടുപൊള്ളുന്ന ചൂടിലും വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നത് വിവാദം ആയിരുന്നു. ഇക്കാര്യം മംഗളമാണ് പുറത്തുകൊണ്ടു വന്നത്. ഇതേ തുടർന്നാണ് സമയം പുനക്രമികരിച്ചു പുതിയ ഉത്തരവ് വകുപ്പ് പുറത്തു ഇറക്കിയത്.


ഏഴരക്ക് സ്കൂളിൽ എത്തണമെങ്കിൽ വിദ്യാർത്ഥികൾ വളരെ നേരത്തെ എണീക്കുകയും തയ്യാറെടുപ്പുകൾ ചെയ്യുകയും വേണം. സ്കൂളിൽ നിന്നും ഏറെ അകലെ താമസിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇതു ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാ ലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചപ്പോളാണ് പഠന പിന്തുണ നൽകുന്ന തിനായി 'തോറ്റ' വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ കൊടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു നിർദേശിച്ചതു.


കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്. ഇത് കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ടെന്നും ചട്ടവിരുദ്ധമായി ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രി പറയുന്നത്. എന്നാൽ 2025-26 അധ്യയന വർഷം അഞ്ച് മുതൽ ഒൻപത് വരെ ക്ലാസുകളിലെ വാർഷിക മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കണമെന്നാണ് വകുപ്പ് പറയുന്നത്.


കുട്ടികൾ ഇല്ലാതെ എങ്ങനെയാണ് പഠന പിന്തുണ നൽകുന്നത്.ചുട്ടുപൊള്ളുന്ന വേനലിൽ കുട്ടികളെ വിളിച്ചു വരുത്തുന്നത് വലിയ വെല്ലുവിളിയാവുമെന്ന മംഗളം റിപ്പോർട്ടിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ചുട്ടുപൊള്ളുന്ന വേനൽചൂട് കണക്കിലെടുത്ത് തൊഴിലാളികൾക്ക് ഉൾപ്പെടെ സർ ക്കാർ പുതുക്കിയ തൊഴിൽ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നത് അവരുടെ മൗലികാവകാ ശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്.അതിനു പുറമേയാണ് ഇപ്പോൾ പുലർകാലെ സ്കൂളിൽ എത്തണമെന്ന പുതിയ നിർദേശം.


കഠിനമായ ചൂടിൽ സ്കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും മുൻ ഉത്തരവുകൾ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ലെന്ന് മന്ത്രി പറയുമ്പോൾ തന്നെയാണ് പഠനപിന്തുണ പ്രശ്നം ഉയരുന്നത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി എല്ലാ സ്ട്രീമുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും അവധി ക്ലാസ്സ്‌ സംബന്ധിച്ച്ചുള്ള നിർദ്ദേശം പാലിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ മറ്റു പല പേരിൽ സ്കൂളുകളിലും ചില സാംസ്കാരിക സംഘടനകളിലും വിദ്യാർത്ഥികളെ വിളിച്ചു വരുത്തി ക്ലാസ്സ്‌ നടത്തുന്നുണ്ട്.


അവധിക്കാല ക്ലാസുകൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ യാതൊരു കാരണവശാലും സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്ന വിദ്യാലയങ്ങളെ നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറയുമ്പോൾ തന്നെയാണ് മറുവശത്തു അവധിക്കാല ക്ലാസ്സ്‌ പല പേരുകളിലും നടക്കുന്നത്.


രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെയുള്ള പഠനപിന്തുണ ക്ലാസ്സ്‌ ക്ലാസ്സ്‌ കഴിഞ്ഞു ചുട്ടുപൊള്ളുന്ന വെയിലത്ത്‌ വേണമായിരുന്നു കുട്ടികളെ സ്കൂളിൽ നിന്നും തിരിച്ചു വിടേണ്ടിയിരുന്നത് .അഞ്ചു മുതലുള്ള കുട്ടികൾ പുനപരിശോധനയിലും പരാജയപെട്ടാലും അവരെ അടുത്ത ക്ലാസ്സിലേക്ക് പ്രവേശിപ്പിക്കണം എന്നു നിർദേശവും ഉണ്ട്. ഇവർക്ക് രണ്ടു ആഴ്ചത്തെ ബ്രിഡ്ജിഗ് നൽകിവേണം എന്നായിരുന്നു വകുപ്പ് നിർദേശം.

Tags

  • school
  • summer vacation

About Author:

Author photo

ജി. അരുൺ

ബന്ധപ്പെട്ട വാർത്തകൾ

ലൈംഗിക അതിക്രമ കേസ് വേട്ടയാടലെന്ന് കെ.എസ്.യു. നേതാവ് ; വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരം

ലൈംഗിക അതിക്രമ കേസ് വേട്ടയാടലെന്ന് കെ.എസ്.യു. നേതാവ് ; വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരം

കൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസകള്‍ ; മലപ്പുറത്ത് ഹോട്ടലുകള്‍ക്കെതിരേ കേസ്

കൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസകള്‍ ; മലപ്പുറത്ത് ഹോട്ടലുകള്‍ക്കെതിരേ കേസ്

ഇഡ്ഡലിയും വടയും വില്ലനായി: ബംഗളുരുവരില്‍ 97 പേർ ആശുപത്രിയിൽ

ഇഡ്ഡലിയും വടയും വില്ലനായി: ബംഗളുരുവരില്‍ 97 പേർ ആശുപത്രിയിൽ

ഏറ്റെടുക്കാന്‍ ശേഷിയില്ല! സോളാര്‍ പുനരുപയോഗ ഊര്‍ജപദ്ധതി പരാജയം ; പുരപ്പുറ വൈദ്യുതിയോട് പുറംതിരിഞ്ഞ് കെ.എസ്.ഇ.ബി.

ഏറ്റെടുക്കാന്‍ ശേഷിയില്ല! സോളാര്‍ പുനരുപയോഗ ഊര്‍ജപദ്ധതി പരാജയം ; പുരപ്പുറ വൈദ്യുതിയോട് പുറംതിരിഞ്ഞ് കെ.എസ്.ഇ.ബി.

യുദ്ധസാഹചര്യത്തില്‍ നിര്‍ത്തിയപ്പോള്‍ കോടികളുടെ നഷ്ടം ; കണ്ണൂര്‍ രാജ്യാന്തര വിമാനത്തവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

യുദ്ധസാഹചര്യത്തില്‍ നിര്‍ത്തിയപ്പോള്‍ കോടികളുടെ നഷ്ടം ; കണ്ണൂര്‍ രാജ്യാന്തര വിമാനത്തവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

വാല്‍പ്പാറയിലെ അപകടം ; വാഹനം ഓടിച്ചിരുന്നത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ലെന്ന് സംശയം ; സ്ഥിരീകരിക്കാന്‍ ഗതാഗതവകുപ്പ്

വാല്‍പ്പാറയിലെ അപകടം ; വാഹനം ഓടിച്ചിരുന്നത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ലെന്ന് സംശയം ; സ്ഥിരീകരിക്കാന്‍ ഗതാഗതവകുപ്പ്