
മകന്റെ നാലാം ജന്മദിനത്തില് ഹൃദയം തൊടുന്ന കുറിപ്പുമായി നടി കാജല്‍ അഗര്‍വാള്‍. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത മകന്റെ ബര്‍ത്ത്ഡെ പാര്‍ട്ടിയിലെ ചിത്രങ്ങളും വീഡിയോയും താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
‘എന്റെ പ്രിയപ്പെട്ട സണ്‍ഷൈന്‍ നീലിന് ജന്മദനിാശംസകള്. സാഹസികത, ബഹിരാകാശം, ഗ്രഹങ്ങള്‍, ഈ മനോഹരമായ പ്രപഞ്ചം എന്നിവയോടുളള നിന്റെ സ്നേഹം എന്നും തിളങ്ങി നില്ക്കട്ടെ. നിന്റെ കൗതുകവും മാന്ത്രികമായ ഭാവനയും ഒരിക്കലും മങ്ങരുത്.
ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും അനുഗ്രഹങ്ങള്‍ നിനക്ക് എപ്പോഴും ലഭിക്കട്ടെ. അവരുടെ മനോഹരമായ കഥകളിൽ മുഴുകി നീ സന്തോഷത്തോടെ കഴിയട്ടെ. നീ എന്നും അവരുടെ പ്രിയപ്പെട്ട കുട്ടിയായി തുടരട്ടെ. ആകാശത്തിലെ എല്ലാ നക്ഷത്രങ്ങളെക്കാളും ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു’കാജല്‍ കുറിച്ചു.
മകന്റെ താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി തമാശരൂപേണ താരം ഇങ്ങനെയും കൂട്ടിച്ചേര്‍ത്തു. ‘നീ നിന്റെ പേര് അന്വർത്ഥമാക്കുന്നു,, എന്റെ കൊച്ചു ബഹിരാകാശ സഞ്ചാരി. ഇപ്പോള്‍ തന്നെ നക്ഷത്രങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു, ഒപ്പം ഞങ്ങളുടെ ഹൃദയങ്ങളും കവര്‍ന്നെടുക്കുന്നു ’താരം കുറിച്ചു.
നീലിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ആരാധകരും സുഹൃത്തഒക്കളും ഉള്‍പ്പെടെ നിരവധി പേരാണ് കൊച്ചു നീലിന് ജന്മദിനാശംസകളുമായി കമന്റ് ബോക്സില്‍ എത്തിയത്.
നടി കാജല്‍ അഗര്‍വാളിന്റെയും വ്യവസായി ഗൗതം കിച്ച്ലുവിന്റെയും മകനാണ് നീല്‍. 2020 ഒക്ടോബറില്‍ മുംബൈയില്‍ വെച്ചായിരുന്നു കാജലും ഗൗതമും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. 2022 ഏപ്രില്‍ 19 നാണ് ഇരുവര്‍ക്കും മകന് നീല്‍ ജനിച്ചത്.






