
മുംബൈ : മഹാരാഷ്ട്രയില്‍ വീണ്ടും നിര്‍ബന്ധിത മതപരിവര്‍ത്തന വിവാദം. നാഗ്പൂരില്‍ എന്‍ജിഒ നടത്തിപ്പുകാരന്‍ റിയാസ് ഫൈസി ഖാസി എന്നയാള്‍ക്കെതിരെയാണ് ആരോപണം . തന്റെ് സംഘടനയില്‍ ഉള്‍പ്പെട്ട സ്ത്രീകളെ മതപരിവര്‍ത്തനത്തിനും ലൈംഗികാതിക്രമത്തിനും വിധേയമാക്കിയെന്നാണ് പരാതി .
ഇസ്ലാമിക വസ്ത്രധാരണ നിയമങ്ങള്‍ പാലിക്കാനും , പ്രത്യേക മതാചാരങ്ങള്‍ പിന്തുടരാനും നിര്‍ബന്ധിച്ചതായും യുവതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു .പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ എന്ന പേരില്‍ ഫിക്ര്‍ ഫൗണ്ടേഷന്‍ , പഠേ ഹം . പഠായേ ഹം തുടങ്ങിയ പേരിലുളള എന്‍ജിഒകള്‍ ഇയാള്‍ നടത്തിവരികയായിരുന്നു . തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മങ്കാപൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു .
ബലം പ്രയോഗിച്ച് തന്നെ ചുംബിക്കാനും കെട്ടിപിടിക്കാനും ശ്രമിച്ചുവെന്നും 23 കാരിയുടെ പരാതിയില്‍ പറയുന്നു .എന്‍ജിഒയിലെ എച്ച്ആര്‍ വിഭാഗത്തിലാണ് യുവതി ജോലി ചെയ്യുന്നത് . വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ജീവനക്കാരികളായ യുവതികളെ ഇയാള്‍ നിരീക്ഷിച്ചിരുന്നു .പീഡനം സഹിക്കാന്‍ കഴിയാതായതോടെ 2024 ല്‍ യുവതി ജോലി അവസാനിപ്പിച്ചു . മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേസിന്റെ് അന്വേഷണം ഏറ്റെടുത്തു . ഇയാളുടെ എന്‍ജിഒയ്ക്ക് ഫണ്ടിംഗ് ലഭിച്ചതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട് .






