കൊല്‍ക്കത്ത: ഐ.പി.എല്‍. ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റതിനോടു പിന്നാലെ രാജസ്‌ഥാന്‍ റോയല്‍സിന്റെ യുവതാരം വെഭവ് സൂര്യവംശി പൊട്ടിക്കരഞ്ഞതു വൈറലായി.
മത്സരം കഴിഞ്ഞ് ഈഡന്‍ ഗാര്‍ഡന്‍സിലെ ബൗണ്ടറി ലൈനിന് സമീപം ഒറ്റയ്‌ക്കിരുന്ന് കരയുന്ന വൈഭവിന്റെ ദൃശ്യങ്ങളാണു വൈറലായത്. 28 പന്തില്‍ 46 റണ്ണെടുത്ത വൈഭവ് ടീമിന്റെ ടോപ് സ്‌കോററായി. മത്സരത്തില്‍ രാജസ്‌ഥാന്‍ നാലു വിക്കറ്റിന് തോറ്റു.
വൈഭവ് കരയുന്നത് കണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫീല്‍ഡിങ് കോച്ച് ദിഷാന്ത് യാഗ്നിക് അടുത്തെത്തി ആശ്വസിപ്പിച്ചതും സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. സീസണിലെ ആറു മത്സരങ്ങളില്‍ രാജസ്‌ഥാന്റെ രണ്ടാമത്തെ തോല്‍വി മാത്രമാണിത്. ദിഷാന്ത് യാഗ്നിക് കഴിഞ്ഞ സീസണില്‍ രാജസ്‌ഥാനു വേണ്ടിയാണു പ്രവര്‍ത്തിച്ചത്‌്. അന്നു മുതല്‍ വൈഭവുമായി അടുപ്പമുണ്ട്. ആറ് കളികളിലായി 246 റണ്ണെടുത്ത വൈഭവ് ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ നാലാമതാണ്‌്.






