
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ (Premium Hatchback) ബലേനോയുടെ നിലവിലെ പതിപ്പ് വിപണിയില്‍ എത്തിയിട്ട് നാല് വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നാല്‍ വലിയ അപ്‌ഡേറ്റുകളൊന്നും വാഹനത്തിനായി കമ്പനി നടത്തിയിരുന്നില്ല. എന്നാല്‍ ഈ കുറവ് പരിഹരിച്ചുകൊണ്ട്, കൂടുതല്‍ അത്യാധുനിക സാങ്കേതികവിദ്യകളും ഡിസൈന്‍ മാറ്റങ്ങളും ഉള്‍പ്പെടുത്തി ഫെയ്സ്ലിഫ്റ്റ് (Maruti Suzuki Baleno Facelift) പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസുക്കി.
നിലവില്‍ പുതിയ ബലേനോയുടെ പരീക്ഷണയോട്ടങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമാണ്. ടെസ്റ്റിംഗിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ പുത്തന്‍ ബലേനോയില്‍ മാറ്റങ്ങള്‍ പ്രകടമാണ്. പുതിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പുതുക്കിയ ഫ്രണ്ട് ഗ്രില്‍, വിശാലമായ എയര്‍ ഇന്‍ടേക്ക് ഉള്ള ബമ്പര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ വാഹനത്തിന് പുതിയ ലുക്ക് നല്‍കും. വയര്‍ലെസ്സ് ചാര്‍ജിംഗ്, ലെതറെറ്റ് സീറ്റുകള്‍, വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പുതുതായി ഫീച്ചര്‍ ലിസ്റ്റില്‍ ഇടംപിടിച്ചേക്കും. നിലവിലുള്ള വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, 6 എയര്‍ബാഗുകള്‍ എന്നിവ പുതിയ മോഡലിലും തുടരും.
പുതിയ മാരുതി ഡിസയറില്‍ ഉപയോഗിക്കുന്ന കരുത്തുറ്റ 1.2 Z12E ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പുതിയ ബലേനോയിലും നല്‍കാന്‍ സാധ്യതയുണ്ട്. കൂടാതെ ഫ്രോങ്ക്സിലുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും പുതിയ മോഡലില്‍ ലഭ്യമായേക്കാം. മികച്ച പെര്‍ഫോമന്‍സും കരുത്തും നല്‍കാന്‍ ഈ എഞ്ചിനുകള്‍ക്ക് സാധിക്കുമെന്നതാണ് നേട്ടം. പുതിയ മാരുതി ഡിസയറില്‍ ഉപയോഗിക്കുന്ന കരുത്തുറ്റ 1.2 Z12E ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പുതിയ ബലേനോയിലും നല്‍കാന്‍ സാധ്യതയുണ്ട്. കൂടാതെ ഫ്രോങ്ക്സിലുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും പുതിയ മോഡലില്‍ ലഭ്യമായേക്കാം.
മികച്ച പെര്‍ഫോമന്‍സും കരുത്തും നല്‍കാന്‍ ഈ എഞ്ചിനുകള്‍ക്ക് സാധിക്കുമെന്നതാണ് നേട്ടം. പ്രീമിയം ഫീച്ചറുകളും പുതിയ എഞ്ചിനും ചേരുന്നതോടെ വാഹനത്തിന്റെ വിലയില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. നിലവില്‍ 5.99 ലക്ഷം രൂപയാണ് ബലേനോയുടെ ബേസ് മോഡലിന്റെ എക്സ്ഷോറൂം വില. ഫെയ്സ്ലിഫ്റ്റ് പതിപ്പ് എത്തുമ്പോള്‍ ഇതില്‍ നേരിയ വര്‍ദ്ധനവുണ്ടാകാം.






