ഹൈദരാബാദ്: ഐ.പി.എല്‍. ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി നൂറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി നായകന്‍ അക്ഷര്‍ പട്ടേല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ടോസിടാന്‍ ഇറങ്ങിയതോടെയാണ് അക്ഷര്‍ 100 മത്സരങ്ങളെന്ന റെക്കോഡിലെത്തിയത്.
ഋഷഭ് പന്തിനു ശേഷം ഡല്‍ഹിക്കായി നൂറ് മത്സരങ്ങള്‍ കളിക്കുന്ന താരമാണ്. ഇന്ത്യയുടെ മുന്‍ ലെഗ് സ്‌പിന്നര്‍ അമിത് മിശ്രയാണ് ഡല്‍ഹിക്കായി നൂറ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരം. 32 വയസുകാരനായ അക്ഷര്‍ 2019 ലാണു ഡല്‍ഹിയുടെ ഭാഗമായത്. പഞ്ചാബ് കിങ്‌സിനായി അഞ്ച് സീസണുകള്‍ കളിച്ച ശേഷമാണു ഡല്‍ഹിയിലെത്തിയത്. രണ്ട് താര ലേലത്തിനും ഡല്‍ഹി അക്ഷറിനെ നിലനിര്‍ത്തി. 2025 സീസണിനു മുന്നോടിയായി നായകനുമാക്കി.
ഋഷഭ് പന്താണ് (111) ഡല്‍ഹിക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം. അമിത് മിശ്ര 103 മത്സരങ്ങളും കളിച്ചു. ഓസ്‌ട്രേലിയയുടെ മുന്‍ താരം ഡേവിഡ് വാര്‍ണര്‍ 91 മത്സരങ്ങളും ശ്രേയസ് അയ്യര്‍ 87 മത്സരങ്ങളും വിരേന്ദര്‍ സേവാഗ് 86 മത്സരങ്ങളും കളിച്ചു. ഡല്‍ഹി ഈ സീസണില്‍ ഫൈനല്‍ വരെയെത്തുകയാണെങ്കില്‍ അക്ഷറിന് പന്തിന്റെ റെക്കോഡ് മറികടക്കാനാകും.






