
സോഷ്യല്‍ മീഡിയ തരംഗമാക്കി മാറ്റിയ ഇന്നത്തെ യുവ തലമുറയ്ക്ക് കല്യാണി പണിക്കർ അഥവാ അരുന്ധതി എന്ന താരപുത്രിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. റീൽസിലൂടെയും ആരെയും ആകര്‍ഷിക്കുന്ന നൃത്തച്ചുവടുകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ കല്യാണി മലയാളികളുടെ പ്രിയ താരങ്ങളായ ബിന്ദു പണിക്കരുടെയും സായ് കുമാറിന്റെയും മകളാണ്. ഹാസ്യവേഷങ്ങളിലൂടെയും ക്യാരക്ടര്‍ വേഷങ്ങളിലൂടെയും പ്രേക്ഷകഹൃദയം കീഴടക്കിയിട്ടുള്ള ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് കല്യാണി.
അച്ഛനും അമ്മയ്ക്കും പിന്നാലെ മലയാള സിനിമയിലേക്ക് ചുവടു വയ്ക്കാനൊരുങ്ങുന്ന കല്യാണിയുടെ അരങ്ങേറ്റ ചിത്രം ഷറഫുദ്ദീന്റെ ഒപ്പമുള്ള ‘മധുവിധു’വാണ്. സിനിമയുടെ പ്രൊമോഷനും മറ്റുമായി തിരക്കിലാണ് കല്യാണി. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കിടാനും റീല്‍സ് ഷെയര്‍ ചെയ്യാനും താരപുത്രി മറക്കാറില്ല.
ഇപ്പോഴിതാ സാരിയില്‍ അതിസുന്ദരിയായ ചിത്രങ്ങള്‍ പങ്കിടുകയാണ് കല്യാണി. ബ്ലാക്ക് വൈറ്റ് കോമ്പിനേഷനിലുള്ളതാണ് താരത്തിന്റെ സാരി. ‘‘എല്ലാ ദിവസവും ലുക്കുകൾ നല്‍കാന്‍ എനിക്ക് ഒരു ഒഴിവുകഴിവുണ്ട്... വീണ്ടും ഈ മനോഹരമായ സാരിയും ബ്ലൗസും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കല്യാണി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഫ്ലോറല്‍ പ്രിന്റുള്ള ബ്ലാക്ക് ഓഫ് വൈറ്റ് സ്ട്രിപ്ഡ് സാരിയും ഹാള്‍ട്ടര്‍ നെക്ക് സ്ലീവ്ലെസ് ബ്ലാക്ക് ബ്ലൗസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് കല്യാണി ചിത്രങ്ങളില്‍ തിളങ്ങുന്നത്.






