തിരുവല്ല: വെണ്ണിക്കുളം ബഥനി അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പത്തനംതിട്ട ജില്ലാ യൂത്ത് ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴഞ്ചേരി മുളമൂട്ടില്‍ സെന്‍ട്രല്‍ സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുറിയന്നൂര്‍ ഏയ്ഞ്ചല്‍സ് ക്ലബും ജേതാക്കളായി.
ആവേശകരമായ ആണ്‍കുട്ടികളുടെ ഫൈനലില്‍ മുളമൂട്ടില്‍ സെന്‍ട്രല്‍ സ്കൂള്‍ തിരുവല്ല ബാസ്ക്കറ്റ്ബോള്‍ ക്ലബിനെ 38-29 സ്കോറിന് പരാജയപ്പെടുത്തി. പെണ്‍കുട്ടികളുടെ ഫൈനലില്‍ തിരുവല്ല ബാസ്ക്കറ്റ്ബോള്‍ ക്ലബിനെ 20-16 എന്ന സ്കോറിന് മറികടന്നാണ് ഏയ്ഞ്ചല്‍സ് ക്ലബ് കിരീടം ചൂടിയത്.നേരത്തെ നടന്ന ആണ്‍കുട്ടികളുടെ സെമിഫൈനലില്‍ തിരുവല്ല ബാസ്ക്കറ്റ്ബോള്‍ ക്ലബ് കേന്ദ്രീയ വിദ്യാലയ അടൂരിനെ പരാജയപ്പെടുത്തി (30-23). മുളമൂട്ടില്‍ സ്കൂള്‍ എം.ടി.എച്ച്.എസ് കുറിയന്നൂരിനെ (23-6) തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. പെണ്‍കുട്ടികളുടെ സെമിയില്‍ ഏയ്ഞ്ചല്‍സ് ക്ലബ് ചിറയറമ്പ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിനെയും (7-1), തിരുവല്ല ബി.സി കേന്ദ്രീയ വിദ്യാലയ അടൂരിനെയും (30-20) പരാജയപ്പെടുത്തി.
ആണ്‍കുട്ടികളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ മുളമൂട്ടില്‍ സ്കൂള്‍ വൈ.എം.സി.എ കുറിയന്നൂരിനെയും (3919), തിരുവല്ല ബാസ്കറ്റ്ബാള്‍ ക്ലബ്,ഗുഡ് ഷെപ്പേര്‍ഡ് സ്കൂള്‍ കുറിയന്നൂരിനെയും (27-8), കേന്ദ്രീയ വിദ്യാലയ അടൂര്‍ സെന്റ് തോമസ് ക്ലബ് നിരണംത്തെയും (33-28) പരാജയപ്പെടുത്തി.






