
നടി കയാദു ലോഹര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ഫ്‌ളോറല്‍ ഡിസൈനിലുളള ഓര്‍ഗന്‍സ സാരിയിലുളള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഓറഞ്ച്, മഞ്ഞ, പിങ്ക് പൂക്കള്‍ പ്രിന്റ് ചെയ്ത സാരിക്കൊപ്പം ഗ്രീന്‍ സില്‍ക്ക് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്.
മുടിയില്‍ ചെമ്പകപ്പൂ ചൂടി, പൊട്ടുതൊട്ട്. കയ്യില്‍ കുപ്പിവളകളിട്ട് തനിനാടന്‍ ലുക്കിലാണ് ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പച്ച കല്ലു പതിപ്പിച്ച ചോക്കറും കമ്മലും മോതിരവുമാണ് ആക്‌സസറിയായി ധരിച്ചിരിക്കുന്നത്.
അതേസമയം ടൊവിനോ തോമസ് നായകനായ ' പളളിച്ചട്ടമ്പി' യാണ് കയാദു ലോഹര്‍ നായികയായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം സജീവമാണ്.






