
തമിഴിലെ ശ്രദ്ധേയനായ നടനാണ് വിഷ്ണു വിശാല്‍. 2018ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ' രാക്ഷസന്‍' എന്ന ചിത്രം കേരളത്തിലും വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ മകളുടെ ഒന്നാം ജന്മദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വിഷ്ണു വിശാല്‍.
'' ഞങ്ങളുടെ കുഞ്ഞു കണ്മണി മിറയ്ക്ക് ഏപ്രില്‍ 22ന് ഒരു വയസ്സായി. ഈ യാത്രയെ വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ല... അവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്ന ആ സന്തോഷവും, ബഹളങ്ങളും, കുഞ്ഞു കുഞ്ഞു കൃസൃതികളും, ഓരോ നിമിഷവും നല്‍കിയ പാഠങ്ങളും അത്രമേല്‍ വലുതാണ്. ഞങ്ങള്‍ ഒരിക്കലും കരുതാത്ത വിധത്തില്‍ അവള്‍ ഞങ്ങളുടെ ലോകത്തെ കൂടുതല്‍ പ്രകാശപൂര്‍ണ്ണമാക്കി. സ്‌നേഹത്തിന്റെയും ചിരിയുടെയും ഒരുമിച്ചുളള വര്‍ച്ചയുെടയും ഒരു വര്‍ഷം... ഇനിയുള്ള കാലമത്രയും ഇതിലും വലിയ സന്തോഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.'' - എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
പ്രശസ്ത ബാഡ്മിന്റണ്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ജ്വാല ഗുട്ടയാണ് വിഷ്ണു വിശാലിന്റെ ഭാര്യ. 2021 ഏപ്രിലിലാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.






